ഹെറോയ്ന്‍ അമിത ഡോസില്‍ അബോധാവസ്ഥയിലായ കൂട്ടുകാരനെ കാറില്‍ വിജന പ്രദേശത്ത് ഉപേക്ഷിച്ചു. കാറിനുള്ളിലിരുന്ന് പതിനെട്ടുകാരന്‍ മരിച്ചതോടെ മൂന്നു സുഹൃത്തുക്കള്‍ പിടിയിലായി. ദുബായ് അതിവേഗ കോടതിയാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചത്. ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം.അറബ് വംശജനായ പതിനെട്ടുകാരന്‍ കൂട്ടുകാരനുമൊത്താണ് ഹെറോയ്ന്‍ ഉപയോഗിച്ചത്. അമിത ഡോസായതോടെ അബോധാവസ്ഥയിലായി. ഇതോടെ സഹപാഠിയായ കൂട്ടാളി പരിഭ്രമത്തിലായി. മറ്റ് രണ്ട് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ചു. ദുബായ് അല്‍ ഹിബാബ് ഏരിയയിലേക്കാണ് പത്തൊന്‍പതുകാരായ രണ്ടു സുഹൃത്തുക്കളെയും വിളിച്ചു വരുത്തിയത്.
മൂന്നു പേരും കൂടി അബോധാവസ്ഥയിലായ സുഹൃത്തിനെ വിജനമായ മണല്‍പ്പരപ്പിലേക്ക് മാറ്റി. കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി മൂന്നു പേരും മടങ്ങി. വീട്ടുകാര്‍ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആദ്യം മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഒന്നുമറിയില്ലെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ അടുത്ത ദിവസം പൊലീസ് സ്‌റ്റേഷനിലെത്തിയ മൂന്നുപേരും കാര്യങ്ങള്‍ പൊലീസിനോട് തുറന്നു പറയുകയായിരുന്നു.
അല്‍ ഹിബാബിലെത്തിയ പൊലീസ് കാണുന്നത് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ജീവനറ്റനിലയിലിരിക്കുന്ന പതിനെട്ടുകാരനെയാണ്. മയക്ക് മരുന്ന് ഒവര്‍ഡോസും കടുത്ത ചൂടുമാണ് ഇയാളുടെ ജീവനെടുത്തത്. കേസിന്റെ വാദം തുടരുകയാണ്