ഹൈദരാബാദ്:അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥിക്ക് അജ്ഞാതൻറെ വെടിയേറ്റതായി ആരോപണം . ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അക്ബർ (30) ആശുപത്രിയിൽ ചികിത്സയിലാണെന്ന് പിതാവ് വ്യക്തമാക്കി. ഷിക്കാഗോയിലെ അൽബാനി പാർക്കിന് സമീപത്ത് നിർത്തിയിട്ട കാറിൻറെ അടുത്തേക്ക് പോകുന്നസമയത്ത് മുഹമ്മദ് അക്ബറിൻറെ കവിളിൽ അജ്ഞാതനായ ഒരാൾ വെടിവെയ്ക്കുകയായിരുന്നെന്ന് അദ്ദേഹത്തിൻറെ പിതാവ് വ്യക്തമാക്കി .ഹൈദരാബാദിലെ ഉപ്പൽ പ്രദേശത്താണ് അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്.എമർജൻസി വിസയിൽ അമേരിക്കയിലേക്ക് പോകുന്നതിനായുള്ള സഹായം അന്വേഷിച്ചുവിദ്യാർത്ഥിയുടെ കുടുംബം വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനെ സമീപിച്ചിട്ടുണ്ട്.
“എന്റെ രാജ്യത്തുനിന്ന് ഇറങ്ങിപ്പോവുക” എന്ന് പറഞ്ഞുകൊണ്ട്
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ വംശജനായ എൻജിനീയറെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു . ശ്രീനിവാസ് കുച്ചിബൊട്ല യുവാവിനെയാണ് കൻസാസിൽ വച്ച് വെടിവെച്ചുകൊന്നത് . കുറ്റാരോപിതനായ അമേരിക്കൻ നാവികസേന കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു .ഇത്തരം വംശീയ ആക്രമണം ഇന്ത്യൻ കുടുംബങ്ങളിൽ ഗുരുതരമായ ആശങ്കകൾ സൃഷ്ടിക്കുകയും ഇന്ത്യക്കു നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വംശജനായ സിഖ് കാരനുനേരെ മുഖമൂടിയണിഞ്ഞ ആയുധധാരി വെടിയുതിർത്തിരുന്നു. വാഷിങ്ടണിലെ ഇയാളുടെ വീടിന് പുറത്ത് വച്ച് “നിങ്ങൾ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോവുക” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആ ആക്രമണവും.ഇതിനുപുറമെ കാലിഫോർണിയയിൽ ജോലി ചെയ്തിരുന്ന തെലങ്കാന സ്വദേശിയായ മറ്റൊരു യുവാവും സായുധ കവർച്ചക്കാരൻറെ വെടിയേറ്റ് മരിച്ചിരുന്നു .