ബ്ലഡ് കാന്‍സര്‍ ബാധിച്ച പതിനഞ്ചുകാരിയെ അയല്‍വാസികളായ യുവാക്കള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. രാത്രി ഇവരില്‍ നിന്നും കുട്ടിയെ രക്ഷിക്കാനെത്തിയ മധ്യവയസ്‌ക്കനും പിന്നീട് കുട്ടിയെ പീഢിപ്പിച്ചു. മധ്യവയസ്‌ക്കന്‍ അറസ്റ്റിലായി. യുവാക്കള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ലക്‌നോവിനടുത്ത് സരോജിനി നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. സരോജിനി നഗറില്‍ താമസിക്കുന്ന പതിനഞ്ചുകാരിയെ വൈകുന്നേരം അയല്‍വാസിയായ ശുഭം എന്ന യുവാവ് അയാളുടെ വീടിനരുകിലേക്ക് വിളിക്കുകയായിരുന്നു. അവിടെ വച്ച് സുഹൃത്ത് സുമിത്ത് എന്നയാളും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്തു. രാത്രി പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മധ്യവയസ്‌ക്കന്‍ ഇവിടേക്കെത്തിയത്.
ഇയാളെ കണ്ടതോടെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. പതിനഞ്ചുകാരിയുടെ വീട്ടിലേക്ക് വരുന്നതിനിടെ വീരേന്ദ്ര യാദവെന്ന രക്ഷകനും കുട്ടിയെ മൃഗീയമായി പീഢിപ്പിക്കുകയായിരുന്നു. അര്‍ധരാത്രിയോടെയാണ് ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ചു പോയത്. ദീര്‍ഘകാലമായി ബ്ലഡ് കാന്‍സറിനോട് പോരാടുകയായിരുന്നു പെണ്‍കുട്ടി. രാവിലെ മാതാപിതാക്കള്‍ സരോജിനി നഗര്‍ പൊലീസില്‍ പരാതി നല്‍കി.

ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട യുവാക്കളെ ഇനിയും പിടികൂടാനായിട്ടില്ല. ശാരീരികയമായും മാനസികമായും തളര്‍ന്ന പെണ്‍കുട്ടിയെ ലക്‌നോ ആശുപത്രിയിലേക്ക് മാറ്റി