ചണ്ഡിഗഢ്: അമ്മയോടൊപ്പം ഉറങ്ങാൻ കിടന്ന അഞ്ചു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. അമ്മയ്‌ക്കൊപ്പം കിടന്നിരുന്ന പെണ്‍കുട്ടിയെ രാവിലെ എഴുന്നേറ്റപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒഴിഞ്ഞ പറമ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
‘ഞാന്‍ അയല്‍വാസികളോടെല്ലാം തിരക്കി. പിന്നീടാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുന്നത്’, അമ്മ പറയുന്നു. മരക്കമ്പ് കുട്ടിയുടെ ശരീരാവയവങ്ങളില്‍ കുത്തിക്കയറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രഥമ ദൃഷ്ട്യാ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കരുതുന്നതെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.