ദംഗല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായികമാരിലൊരാളായ സെയ്‌റ വസീമിനെ വിമാനത്തില്‍ ലൈംഗികമായി അപമാനിച്ചു. സംഭവത്തെക്കുറിച്ച് പതിനേഴുകാരി പൊട്ടിക്കരഞ്ഞു കൊണ്ട് പങ്കുവച്ച വീഡിയോ വൈറലാകുകയാണ് ദില്ലി- മുംബൈ എയര്‍ വിസ്താര വിമാനത്തില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം
https://www.instagram.com/p/Bcfi7-rhCLA/?hl=en&tagged=zairawasim
പിന്‍സീറ്റിലിരുന്നു കൊണ്ട് തന്റെ പിന്‍ഭാഗത്ത് നിരന്തരം സ്പര്‍ശിക്കുകയും പിടിക്കുകയും ചെയ്തുവെന്ന് സെയ്‌റ പറഞ്ഞു. സീറ്റിന്റെ വിടവിലൂടെ സെയ്‌റയുടെ ശരീരഭാഗം തിരയുന്ന കാല്‍പത്തിയുടെ വീഡിയോയും നടി പങ്കുവച്ചു.
https://www.instagram.com/p/BcgYFrcBLu5/?hl=en&tagged=zairawasim
പിന്‍സീറ്റിലിരുന്ന ഉപദ്രവിച്ച ആളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും മങ്ങിയ വെളിച്ചത്തില്‍ സാധിച്ചില്ല. സെയ്‌റയുടെ പരാതിയില്‍ എയര്‍ വിസ്താര അന്വേഷണം തുടങ്ങി. ലോകസുന്ദരി മാനുഷി ചില്ലാര്‍ അടക്കമുള്ളവര്‍ സെയ്‌റക്ക് പിന്‍തുണയുമായെത്തി.