വിദേശത്തായിരുന്നപ്പോള്‍ വിവാഹ വാഗ്ദാനം ചെയ്ത് ഒരുമിച്ച് താമസിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്തു. മടുത്തപ്പോള്‍ വാഗ്ദാനം പിന്‍വലിച്ച് നാട്ടിലേക്ക് മടങ്ങി. നാട്ടിലെ യുവനേതാവിന്റെ വീട് കണ്ടെത്തി യുവതി വീട്ടിലെത്തി ആത്മഹത്യാശ്രംമം നടത്തി. പത്തനംതിട്ട ആറന്‍മുളയിലാണ് സംഭവങ്ങള്‍ ആറന്‍മുളയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആദര്‍ശിന്റെ വീട്ടിലാണ് പന്തളം സ്വദേശിനിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച യുവതി ഉറക്കഗുളികകയും കഴിച്ചു. ആദര്‍ശിന്റെ അമ്മയും പഞ്ചായത്തംഗവുമായ രാധാമണി യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ നില ഗുരുതരമാണെന്നും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും രാധാമണി തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പൊലീസെത്തി.
യുവതി വിഷം കഴിച്ചുവെന്ന് ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞെങ്കിലും എന്താണ് താന്‍ കഴിച്ചതെന്ന് വെളിപ്പെടുത്താന്‍ യുവതി തയ്യാറായില്ല. ആദര്‍ശ് എത്തിയാല്‍ മാത്രമേ പറയു എന്നും യുവതി ശാഠ്യം പിടിച്ചു. തുടര്‍ന്ന് പൊലീസ് ആദര്‍ശിനോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞെങ്കിലും അയാള്‍ തയ്യാറായില്ല. രാധാമണി പറഞ്ഞതോടെ ആദര്‍ശ് ആശുപത്രിയിലേക്കെത്തി. ആദര്‍ശ് വിവാഹം കഴിക്കുകയാണെങ്കില്‍ മാത്രമേ കഴിച്ചത് എന്താണെന്ന് പറയു എന്ന് വാശിയില്‍ തുടരുകയായിരുന്നു യുവതി. നില വഷളായതിനെ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

വിദേശത്തായിരുന്നപ്പോള്‍ ആദര്‍ശുമൊത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു ഒരുമിച്ചുള്ള ജീവിതം. യുവതിയുടെ പരാതിയില്‍ പൊലീസ് ആദര്‍ശിനെതിരെ കേസെടുത്തു