തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡിജിപി ജേക്കബ് തോമസ് വീണ്ടും രംഗത്ത്.ഓഖി ദുരന്തത്തിൽ അകപ്പെട്ട് എത്രപേർ മരിച്ചെന്നോ എത്രപേർ കടലിൽ പെട്ടിട്ടുണ്ടെന്നോ ആർക്കുമറിയില്ല. ഇക്കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ല. അതേസമയം പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്ന് ജേക്കബ് തോമസ് ചോദിച്ചു. .കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണ് അവര്‍ക്ക് അധികാരമുണ്ട് അതുകൊണ്ടു തന്നെയാണ് അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
ജനങ്ങളാണ് യഥാര്‍ഥ അധികാരികൾ.ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം.
ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുതാര്യതയെക്കുറിച്ച് ഇപ്പോൾ ആരും മിണ്ടുന്നില്ല. 1400 കോടിയുടെ സൂനാമി ഫണ്ട് വിനിയോഗിച്ചത് ശരിയായ രീതിയിലല്ല. അതു നന്നായി വിനിയോഗിച്ചിരുന്നെങ്കിൽ ചെല്ലാനത്ത് ഇപ്പോൾ കാണുന്ന കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി തുടർന്നാൽ ദരിദ്രർ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാർ വമ്പൻമാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും ജേക്കബ് തോമസ് പരിഹസിച്ചു.