സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിയായതിനെ തുടര്‍ന്ന് വന്‍ കോളിളക്കം സൃഷ്ടിച്ച തൊടുപുഴ പീഢനക്കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ ഇന്ന് വിധിച്ചു. നീലംപേരൂര്‍ സ്വദേശി വിശ്വനാഥന് പത്തുകൊല്ലം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വിജ അനിലിന്റേതാണ് വിധി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ അലക്‌സാണ്ടറും വിശ്വനാഥനും 2009 മുതല്‍ 2001 വരെ ഇടുക്കി പൈനാവില്‍ ജോലി നോക്കിയിരുന്നു. ഈ കാലയളവിലാണ് പീഢനം നടന്നത്.
ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് താമസിക്കുന്ന കുടംബത്തിലെ ഒന്‍പതു വയസുകാരിയെയാണ് ഇരുവരും മ്ലേശ്ചമായ പീഢനങ്ങള്‍ക്ക് ഇരയാക്കിയത്. അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഢനം. നാലുകൊല്ലക്കാലം പ്രതികള്‍ പീഢനം തുടര്‍ന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടി അധ്യാപികയോട് പീഢനവിവരം പറഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. കുട്ടി കോടതിയിലും മൊഴി കൃത്യമായി ആവര്‍ത്തിച്ചതോടെ പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഉറപ്പിക്കുകയായിരുന്നു.
ഒന്നാം പ്രതി അലക്‌സാണ്ടറിനും സമാന ശിക്ഷ വിധിച്ചിരുന്നു. കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചതിന് ഇരു പ്രതികള്‍ക്കും ഒരു കൊല്ലം വീതം പ്രത്യേക തടവും കോടതി വിധിച്ചിട്ടുണ്ട്