ദിലീഷ് പോത്തനെന്ന മലയാളിയുടെ പ്രിയ സംവിധായകന്റെ ആരും കാണാത്ത മനസു പങ്കുവയ്ക്കുകയാണ് അരുണ്‍ പുനലൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. സിനിമയെന്ന ലക്ഷ്യത്തിനായി താന്‍ തികച്ചും സ്വാര്‍ത്ഥനായി പോയെന്ന പോത്തന്റെ വാക്കുകള്‍ അരുണ്‍ തന്റെ പോസ്റ്റില്‍ കുറിക്കുന്നു.
അരുണ്‍ പുനലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇതാ :
ഈ മനുഷ്യനെ കാണുന്നതും സംസാരിക്കുന്നതും ആദ്യമായല്ല…
അതു കുറേ വര്‍ഷം മുന്‍പ് ഒരു ഗോവന്‍ ഫെസ്റ്റിവലില്‍ ഐനോക്‌സിനു മുന്‍പിലെ ക്യൂവില്‍ നിന്നപ്പോളായിരുന്നു എന്നാണു
ന്റെ ഓര്‍മ്മ….അന്നു ഇദ്ദേഹത്തെ എനിക്ക്കു പരിചയം സാള്‍ട്ട് ആന്റ് പെപ്പറിലെ പഞ്ചാരക്കുട്ടപ്പനായ സംവിധായകനായാണു…
ഇദ്ദേഹത്തിന്റെ പേരു ദിലീഷ് പോത്തന്‍ എന്നാണെന്നു പോലും അറിയില്ല…
സിനിമ തുടങ്ങും മുന്‍പുള്ള കാത്തു നില്‍പ്പു ക്യൂവില്‍ മുന്നില്‍ നിന്ന നടനോട് ഞാന്‍ പറഞ്ഞു
‘അണ്ണാ സാള്‍ട്ട് ആന്റ് പെപ്പറിലെ നിങ്ങടെ അഭിനയം ഇഷ്ടപ്പെട്ടു ‘…
ആ സംസാരം കുറേ നേരം നീണ്ടു…
ആ ഫെസ്റ്റിവല്‍ കഴിഞ്ഞു എല്ലാവരും അവരവരുടെ വഴിക്കു പോയി….
പിന്നീടെപ്പോഴോ എവിടെയോ പടം കണ്ടാണു തിരിച്ചറിഞ്ഞത് ദിലീഷ് പോത്തന്‍ ഈ ചങ്ങായിയാണെന്ന്…
പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്ന പദവി കൊടുത്ത് അണ്ണന്റെ പടങ്ങളേ പ്രേക്ഷകര്‍ സ്വീകരിച്ചിരുത്തി…
സംവിധായകന്റെ പേരില്‍ സിനിമ
അറിയപ്പെടുക എന്ന അപൂര്‍വ്വ പ്രതിഭാസങ്ങളിലൊരാളായി 2 പടം കൊണ്ട് സംവിധായകന്റെ ബലത്ത
കസേരവലിച്ചിട്ടിരുന്നു പോത്തേട്ടന്‍ നമ്മളെ കുടുകുടെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു നൊസ്റ്റു അടിപ്പിച്ചു….
ഇന്നലെ ടെക്നോ പാര്‍ക്കില്‍ ജോഫിന്റെ ബോംബു കഥയ്ക്കു കിട്ടിയ പുരസ്‌ക്കാരം വാങ്ങി ദിലീഷേട്ടന്റെ പ്രസംഗം കേട്ടിരുന്ന
കുറച്ചു സമയം സിനിമയിലെപ്പോലെ കുറെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു ചെറുതായി സെന്റിയടിപ്പിച്ചു…
സിനിമ മാത്രം സ്വപ്നം കണ്ടിറങ്ങിത്തിരിച്ച് ഇന്നു ഇവിടെവരെ എത്തി നില്‍ക്കുമ്പൊ സ്വന്തം കുടുംബത്തോടും
പിതാവിനോടുമൊന്നും നീതി പുലര്‍ത്താന്‍ കഴിയാത്ത സ്വാര്‍ത്ഥനായ ഒരു മനുഷ്യാണു ഞാന്‍.. ഒരു പക്ഷേ സിനിമയോടുള്ള എന്റെ സ്വാര്‍ത്ഥതയാണു എന്നെ ഇന്നു
ഇവിടെയെത്തിച്ചത് എന്ന തുറന്നു പറച്ചിലിനപ്പുറം ഉള്ളിലെവിടെയോ തികട്ടി വന്ന കുറ്റബോധം കൊണ്ടു ചില നിമിഷങ്ങള്‍ നിശബ്ദനായി മുകളിലേക്കു നോട്ടമെറിഞ്ഞു നില്‍ക്കുമ്പോള്‍ ഈ മനുഷ്യന്റെ കണ്ണുകള്‍ ചെറുതായി നനഞ്ഞിരുന്നോ..
മെല്ലെ തൊണ്ടയിടറിയിരുന്നോ….
സമൂഹത്തിന്റെ പൊതുവായ കാഴ്ച്ചപ്പാടില്‍ നിന്നു നോക്കിയാല്‍ പതിവു ഫാമിലി ഡ്രാമ വിട്ടിട്ട് കമ്മിറ്റ്മെന്റുകളെ അവോയ്ഡ് ചെയ്ത് സ്വന്തം ഇഷ്ടം നോക്കിപ്പോയ സ്വാര്‍ത്ഥന്‍
തന്നെയാണിയാള്‍…. പക്ഷേ ആ തുറന്നു പറച്ചിലില്‍ ഇന്നു അയാളെത്തി നില്‍ക്കുന്ന സ്വന്തം വിജയ സിംഹസനം വരെയുള്ള യാത്രയില്‍ എന്നെപ്പോലെ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കു ഇദ്ദേഹത്തെ മനസ്സിലാകും….
ഇന്നു വീണ്ടും കണ്ടു മുട്ടിയപ്പൊ ഞാന്‍ പറഞ്ഞു അണ്ണാ നിങ്ങടെ പ്രസംഗം കുറഞ്ഞ തൊരു പത്തു കൊല്ലം മുന്നേയെങ്കിലും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്കു അല്‍പ്പം കൂടിയെങ്കിലും പലതും ചെയ്യാന്‍ കഴിഞേനേ….
പതിവു ചിരി ചിരിച്ച് ഇപ്പൊ ചെയ്യുന്ന സീരിയലില്‍ അഭിനയിക്കുന്ന ദിവസം ആയിരം ഉറുപ്യപ്രതി ഫലം കിട്ടുമെന്നു ഞാന്‍ തമാശയായിപ്പറഞ്ഞപ്പോ…
‘ന്റെ പൊന്നളിയാ ദിവസം ആയിരം ഒട്ടും മോശമല്ല നീ വിടണ്ട ‘
എന്നു പറഞ്ഞു യാത്രയാക്കുമ്പോ ചുറ്റിനും വന്നു കൂടുന്ന എല്ലാവരോടും സംസാരം പങ്കു വച്ചു ഇവിടെ ഒരാളായി ഈ ഫെസ്റ്റിവല്‍ പരിസരത്ത് കൂട്ടുകാര്‍ക്കൊപ്പം അലഞ്ഞു തിരിഞ്ഞു നടക്കുമ്പൊ ഈ മനുഷ്യന്‍ ഇതു
വരേക്കും എനിക്കൊരല്‍ഭുതം
തന്നെയാണു….
ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും വില പിടിപ്പുള്ളൊരു സംവിധായകനാണു ഇന്നു ആദ്യമായി ഈ ഫെസ്റ്റിവലിനെത്തുന്ന പുതിയ തലമുറക്കാരന്റെ തോളില്‍ കയ്യിട്ടു നിന്നു കൊണ്ടു ചിരിച്ചുല്ലസിച്ചു വര്‍ത്തമാനം പറയുന്നത് …
മലയാളിയുടെ പതിവ്
സിനിമാക്ക്കാഴ്ച്ചകളെ ഒന്നടങ്കം
പൊളിച്ചെഴുതാന്‍ ചങ്കൂറ്റം കാണിച്ചയാള്‍ സ്വന്തം ജീവിതം കൊണ്ടും ഇതാ നമ്മുടെ കണ്‍ മുന്നില്‍ ചില പൊളിച്ചെഴുത്തുകള്‍ നടത്തുന്നു…ഹൃദയം തുറന്നു സംസാരിക്കുന്നു….
പോത്തേട്ടാ ഇങ്ങളു
സംഭവം വേറെ ലെവലാണു കേട്ടാ….