ഒരു ചാനല്‍ പ്രണയ വിവാഹത്തിന് കൂടി തിരശ്ശീല വീഴുകയാണ്. മലയാള ചാനല്‍ വാര്‍ത്താ അവതാരകരില്‍ പ്രമുഖനായ അയ്യപ്പദാസും മാധ്യമ പ്രവര്‍ത്തക ശാലിനി ദാസുമാണ് വഴിപിരിയുന്നത്. ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്ന് ശാലിനി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനും ദാമ്പത്യത്തിനും ശേഷമാണ് ഈ വേര്‍പിരിയല്‍.
മാധ്യമ രംഗത്തെ പ്രമുഖരാണ് ഇരുവരും. ശാലിനിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ചിലരെങ്കിലും അദ്ഭുതം അറിയിക്കുന്നുമുണ്ട്. എന്നാല്‍ അയ്യപ്പദാസിന്റെയും ശാലിനിയുടെയും ദാമ്പത്യം ദീര്‍ഘനാളുകളായി അസ്വാരസ്യം നിറഞ്ഞതായിരുന്നു. അയ്യപ്പദാസിന്റെ പിഴവുകള്‍ എന്ന ധ്വനി വരുന്ന കമന്റുകള്‍ ശാലിനിയുടെ സ്റ്റാറ്റസിനു താഴെയുണ്ട്. ശാലിനി ദാസ് എന്ന പേരിലെ ദാസ് എന്ന വാലിന്റെ ഭാരം കൂടി ഒഴിവാക്കു എന്ന് ഒരു മാധ്യമ പ്രവര്‍ത്തക തന്റെ കമന്റില്‍ പറയുന്നു.