വക്കീലന്‍മാരുടെ വെളച്ചിലുകള്‍ ഇനി കോടതികളിലും നടക്കില്ല. അഭിഭാഷകര്‍ കോടതി മുറികളില്‍ അലറിവിളിക്കുന്നതിനെ സുപ്രീം കോടതി താക്കീത് ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വ്യാഴാഴ്ച അഭിഭാഷകരുടെ അനാവശ്യ ശബ്ദമുയര്‍ത്തലുകളെ താക്കീത് ചെയ്തത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ ഒരു സംഘമാണ് അനാവശ്യ അലറിവിളികള്‍ നടത്തുന്നതെന്ന് ബെഞ്ച് പറഞ്ഞു. അഭിഭാഷകര്‍ നീതി നടപ്പാക്കുന്ന മന്ത്രിമാരാണ്. കോടതി മുറികളിലെ ഉദ്യോഗസ്ഥര്‍ കൂടിയാണ് അവര്‍. എന്നാല്‍ ചിലര്‍ പദവിയുടെ മഹത്വം മനസിലാക്കാതെ അട്ടഹസിക്കുകയാണ്. ഇത് ഇനിയും അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
കോടതി മുറികളില്‍ അട്ടഹസിക്കുന്ന അഭിഭാഷകര്‍ മനസിലാക്കേണ്ട ചിലതുണ്ട്. നിങ്ങള്‍ കേസ് നടത്താന്‍ പ്രാപ്തരല്ലെന്നോ കേസ് ഭംഗിയായി പഠിച്ചിട്ടില്ലെന്നോ ആണ് നിങ്ങളുടെ അലര്‍ച്ചകള്‍ തെളിയിക്കുന്നതെന്നും പ്രത്യേക ബഞ്ച് പറഞ്ഞു. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യനാണ് അഭിഭാഷകരുടെ അനാവശ്യ അലര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഇത് ജുഡീഷ്യല്‍ സംവിധാനത്തിന്റെ മാന്യതയെ ബാധിക്കുന്നു എന്നാണ് അദ്ദേഹം സുപ്രീം കോടതിയെ ധരിപ്പിച്ചത്. ഇതോടെയാണ് ഭരണഘടനാ ബെഞ്ച് താക്കീതുമായി രംഗത്ത് വന്നത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിപല്‍ രാജീവ് ധവാന്‍ തുടങ്ങിയവര്‍ക്കെതിരെയും കോടതി പരാമര്‍ശമുണ്ടായി.