തെരഞ്ഞെടുപ്പ് ചൂടില്‍ വെന്തുരുകുന്ന ഗുജറാത്തില്‍ വീണ്ടും പ്രചാരണ ബോംബുകള്‍ പൊട്ടുകയാണ്. പട്ടേല്‍ സമിതി നേതാവ് ഹര്‍ദ്ദിക് പട്ടേലിന്റെ ഒരു കൂട്ടം വീഡിയോ ദൃശ്യങ്ങള്‍ കൂടി ബുധനാഴ്ച പുറത്തു വന്നു. ഹര്‍ദ്ദിക് യുവതിയോടൊപ്പം ഹോട്ടല്‍ മുറിയില്‍ ചിലവഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. നിമിഷങ്ങള്‍ക്കം ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു. അമറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയിലെത്തിയ ഹര്‍ദ്ദിക് ഇതിനേക്കുറിച്ച് പ്രതികരിച്ചില്ല. എന്നാല്‍ രാത്രി വൈകി ഹര്‍ദ്ദിക് പട്ടേലിന്റെ പ്രതികരണമെത്തി. ഇനിയും ഇത്തരം വിലകുറഞ്ഞ പ്രവര്‍ത്തികള്‍ ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ഹര്‍ദ്ദിക് പറഞ്ഞു. തന്റെ ഇമേജാണ് ലക്ഷ്യം. ഇതൊന്നും ഫലം കാണില്ല. ഹര്‍ദ്ദികും മറ്റ് രണ്ടു പേരും യുവതിയുമൊത്ത് ഹോട്ടല്‍ മുറിയിലിരിക്കുന്നതും ഹര്‍ദ്ദികിനേയും യുവതിയേയു മുറിക്കുള്ളിലാക്കി മറ്റുള്ളവര്‍ ലൈറ്റ് ഓപ് ചെയ്തു പുറത്തേക്ക് പോകുന്നതുമാണ് ഒരു വീഡിയോയില്‍
https://www.youtube.com/watch?v=OxXu0ZxNrKw
ആകെ അഞ്ച് വീഡിയോകളാണ് പുറത്ത് വന്നിട്ടുള്ളത്. പിന്നീടുള്ള വീഡിയോകള്‍ ലൈറ്റില്ലാത്ത ഹോട്ടല്‍ മുറിക്കുള്ളില്‍ നിന്നുള്ളതാണ്. പട്ടേല്‍ സമിതി നേതാക്കള്‍ വീഡിയോയുടെ വിശ്വാസ്യത ചോദ്യം ചെയ്തു രംഗത്തു വന്നു. കൃത്രിമമാണെന്നും മാധ്യങ്ങള്‍ ഇത് പ്രചരിപ്പിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു.
https://www.youtube.com/watch?v=1ANFnzoooac