പീഢനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വാനില്‍ നിന്നും ചാടിയ ഏഴുമാസം ഗര്‍ഭിണിയായ യുവതി ദാരുണമായി കൊല്ലപ്പെട്ടു. ഏഴുവയസുകാരിയായ മകളുടെ കണ്‍മുന്നിലാണ് പീഢനവും മരണവും നടന്നത്. തെലുങ്കാനയിലെ മേഡക് ജില്ലയിലാണ് അതിദാരുണമായ സംഭവം. ഹൈദരബാദിനടുത്തുള്ള കോപാലി ഗ്രാമത്തില്‍ നിന്നുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. വസ്ത്രവില്പനക്കാരിയായ യുവതി ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. ബസ് കിട്ടാതായതോടെയാണ് യുവതി മകളുമൊത്ത് വാനില്‍ ലിഫ്റ്റ് ചോദിച്ച് കയറിയത്.
വാന്‍ തിരക്കേറിയ റോഡ് വിട്ടതോടെ ഡ്രൈവറും ക്ലീനറും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഏറെ നേരം ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ച യുവതി രക്ഷപ്പെടാനായി വാഹനത്തില്‍ നിന്നും ചാടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. വാനില്‍ നിന്നും ബാഗുകള്‍ പുറത്തേക്ക് എറിയുകയും യുവതി റോഡിലേക്ക് ചാടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിലുണ്ട്. യുവതി റോഡിലേക്ക് ചാടിയ ശേഷം കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം കുട്ടിയെ പുറത്തേക്ക് ഇറക്കി വിട്ട ശേഷം വാന്‍ വിട്ടു പോകുകയായിരുന്നു.
ഡ്രൈവറേയും ക്ലീനറെയും പിടികൂടിയതായാണ് വിവരങ്ങള്‍. സംഭവം ദേശീയ തലത്തില്‍ വന്‍ ശ്രദ്ധ നേടിയതോടെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.