റിച്ചാര്‍ഡ്‌സണ്‍(ടെക്‌സസ്) ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും പിന്നീട് മൃതദേഹം കണ്ടെടുക്കുകയും ചെയ്യപ്പെട്ട ഷെറിന്‍ മാത്യൂസ് ലോക മലയാളികളില്‍ വലിയ വിങ്ങലായി നിലനില്‍ക്കുകയാണ്. ടെക്‌സസിലെവിടെയോ അജ്ഞാത കേന്ദ്രത്തിലാണ് ഷെറിന്റെ മൃതദേഹം മറവ് ചെയ്തത്. വളര്‍ത്തു മാതാപിതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഷെറിന്റെ മൃതദേഹം കണ്ടെടുത്ത ഓവുചാലിന്റെ പരിസരത്ത് നിത്യേന ആളുകള്‍ പ്രാര്‍ത്ഥനകളും മറ്റു നടത്തിയിരുന്നു. എന്നാല്‍ ഷെറിനു വേണ്ടി ഇപ്പോള്‍ ടെക്‌സസിലെ കമ്മ്യൂണിറ്റി ചില്‍ഡ്രന്‍ അഡ്വക്കസി ടീം അനുസ്മരണ പ്രാര്‍ത്ഥനക്കായി സ്ഥിരം വേദി ഒരുക്കുകയാണ്. റിച്ചാര്‍ഡ്‌സിലെ ക്രിസ്ത്യന്‍ കമ്മ്യൂുണഇറ്റി ചര്‍ച്ചില്‍ ഡിസം 2 ന് ഉച്ചക്ക് 12 മണിക്ക് അനുസ്മരണ പ്രാര്‍ത്ഥന നടക്കും. ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കുമായി ആരാധനാലയം തുറന്നു കൊടുക്കും. റവ ഫാ തോമസ് അമ്പലവേലിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍. എല്ലാ സാമൂഹിക-സാംസ്‌ക്കാരിക-മത സംഘടനകളും അനുസ്മരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് അമ്പലവേലില്‍ അഭ്യര്‍ത്ഥിച്ചു.
ഷെറിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം
ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22 ന് കുട്ടിയുടെ മൃതദേഹം കിട്ടി. സംഭവത്തില്‍ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് ആദ്യം അറസ്റ്റിലായിരുന്നു. പിന്നീട് വളര്‍ത്തമ്മ സിനു മാത്യൂസും ജയിലിലടക്കപ്പെട്ടു. ഇപ്പോഴും ഇരുവരും ജയിലിലാണ്. അന്വേഷണം തുടരുകയാണ് സംഭവത്തില്‍.