ദുബായ് അടക്കമുള്ള എമിറേറ്റുകളില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ യുഎഇ ഭരണാധികാരികള്‍ ആലോചിക്കുന്നു. വര്‍ധിക്കുന്ന വാഹനപ്പെരുപ്പം റോഡുകളിലെ നിയന്ത്രിക്കാനാകാത്ത തിരക്ക് റോഡപകടങ്ങള്‍ പെരുകി വരുന്നത് തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന് പിന്നില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുത്തിയേക്കുമെന്നും അഭ്യുഹമുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രവാസികളെ വലിയ നിലയില്‍ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നീക്കം. ഡ്രൈവര്‍ തസ്തികയില്‍ പ്രവാസ ലോകത്ത് ഏറ്റവും കൂടുതലുള്ളത് മലയാളികളാണ്. പുറമെ രാജ്യത്തേക്ക് വന്നിറങ്ങുന്നവരില്‍ വേഗത്തില്‍ ലൈസന്‍സ് സ്വന്തമാക്കുന്നതും മലയാളികല്‍ തന്നെ. തെഴില്‍ സുരക്ഷിതത്വം ഉയര്‍ന്ന ശമ്പളം തുടങ്ങിയ ഘടകങ്ങളാണ് ഇതിന് പിന്നില്‍.
ദുബായിലടക്കം പ്രധാന പാതകളിലെ വേഗപരിധി കുറക്കുകയും ഒട്ടേറെ ട്രാഫിക് നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും ചെയ്തിട്ടും റോഡപകടങ്ങള്‍ കുറയാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് യുഎഇ നീങ്ങുന്നത്. വാഹനപ്പെരുപ്പവും രാജ്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പാര്‍ക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ വലിയ ബുദ്ധിമുട്ടിലെത്തിക്കഴിഞ്ഞു. ലോണ്‍ അടക്കാതെ വിദേശികള്‍ തെരുവില്‍ ഉപേക്ഷിച്ചു പോകുന്ന വാഹനങ്ങളും ആര്‍ടിഎ ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പുറമെ ഇത്തരം വാഹനങ്ങളുടെ കാര്യത്തിലെ നിയമ പ്രശ്‌നങ്ങളും ബുദ്ദിമുട്ട് സൃഷ്ടിക്കുന്നു.
ഇങ്ങനെ വിവിധ കാരണങ്ങളാലാണ് വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് നിയന്ത്രിക്കാനൊരുങ്ങുന്നത്. വലിയ വിദ്യാഭ്യാസ യോഗ്യതക്ക് തുല്യമായാണ് ഇവിടെ പ്രവാസികളുടെ ലൈസന്‍സ് പരിഗണിക്കപ്പെടുന്നത്. നിയന്ത്രണം വരുന്നു എന്നത് പ്രവാസികളുടെ ചങ്കിടിപ്പേറ്റുന്നതാണ്. പ്രത്യേകിച്ച് മലയാളികളുടെ.