ന്യുയോര്‍ക്ക് ഇന്‍ഡ്യന്‍ നെഴ്‌സസ്സ് അസോസ്സിയേഷന്‍ ഓഫ് ന്യുയോര്‍ക്ക് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ വന്‍ വിജയമായി. നവംബര്‍ നാലിന് രാവിലെ മുതലായിരുന്നു വിദ്യാഭ്യാസ സെമിനാര്‍. അസ്സോസിയേഷന്റെ രണ്ടാമത് സെമിനാറായിരുന്നു ഇത്. രാവിലെ ഒന്‍പതു മണി മുതല്‍ മൂന്നു മണി വരെ നയ്ുയോര്‍ക്കിലെ വെസ്റ്റ്ബറിയിലുള്ള വിയാന ഹോട്ടല്‍ ആന്‍ഡ് സ്പായില്‍ വിവിധ വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്. നെഴ്സ്സിംഗ് മേഖലയിലുള്ളവര്‍ക്കായി നടന്ന പരിപാടിയില്‍ നെഴ്‌സിംഗ് രംഗത്തെ നിയമവശങ്ങളെ കുറിച്ച് കാരണ്‍ ഹോല്‍പ്പേണും കെറി മഹോണിയും സംസാരിച്ചു.
ദ ഇംപാക്ട് ഒഫ് ഇന്‍സിവിലിറ്റി ഓണ്‍ പേഷ്യന്റെ കെയര്‍ എന്ന വിഷയം റൗളന്‍ഡ് രാംദാസ് ആണ് (DNP,ANP-C,RN)ആണ് അവതരിപ്പിച്ചത്. സ്‌ട്രെസ്സ് ഇല്ലാതാക്കാനുള്ള അരോമ തെറാപ്പിയെക്കുറിച്ച് ആധികാരികമായി സംസാരിച്ചത് ടെറന്‍സ് ഷെന്‍ഫീല്‍ഡ് ആയിരുന്നു. ഇന്‍ഡ്യന്‍ നെഴ്‌സസ്സ് അസോ എജ്യുക്കേഷന്‍ ചെയര്‍പെഴ്‌സണ്‍ അര്‍ച്ചനാ ഫിലിപ്പിന്റെ നേത്യത്വത്തിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്