ബോളിവുഡ് ഹോട്ട് താരം ബിപാഷ ബസു അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിന് അമിതമായ അശ്ലീലമെന്ന് ആക്ഷേപം. പരസ്യത്തെ വിമര്‍ശിച്ച് ബോളിവുഡ് ഇതിഹാസം സല്‍മാന്‍ഖാന്‍ രംഗത്തെത്തി. ബിപാഷയും ഭര്‍ത്താവ് കരണ്‍ ഗ്രോവറും ഒന്നിച്ചഭിനയിച്ച പ്ലേഗാഡിന്റെ പരസ്യം താന്‍ അവതരിപ്പിക്കുന്ന ടിവി ഷോ ആയ ബിഗ് ബോസില്‍നിന്നും നീക്കണമെന്നും സല്‍മാന്‍ ആവശ്യപ്പെട്ടു. അതീവ ലൈംഗിക പ്രസരമുള്ള പരസ്യം കുടുംബ പ്രേക്ഷകരെ അസ്വസ്ഥരാക്കുമെന്നു സല്‍മാന്‍ അഭിപ്രായപ്പെടുന്നു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ തന്റെ ഷോ കാണുന്നതിനാല്‍ ബിഗ്‌ബോസില്‍നിന്നും ആ പരസ്യം നീക്കണമെന്നാണ് സല്‍മാന്റെ ആവശ്യം.