ദുബൈയില്‍ ആരംഭിക്കുന്ന ദേ പുട്ട് എന്ന റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ദിലീപ് വിമാനം കയറി. കൊച്ചിയില്‍നിന്നും താരത്തിനൊപ്പം അമ്മ മാത്രമാണ് പോയത്. ഇന്ന് രാവിലെ നെടുമ്പാശ്ശേരിയില്‍നിന്നാണ് ഇരുവരും പോയത്. നേരത്തെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഒപ്പം പോകുമെന്നായിരുന്നു സൂചന. ദിലീപ് കാവ്യ വിവാഹ വാര്‍ഷികം ദുബൈയില്‍ ആഘോഷിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. ദുബൈയില്‍ പോകുന്നതിനായി ദിലീപ് തിങ്കളാഴ്ച വൈകിട്ട് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റിയിരുന്നു. ദേ പുട്ടിന്റെ സഹ ഉടമയും ദീലിപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മാതാവാണ് ദേ പുട്ടിന്റെ ദുബൈ ശാഖ ഉദ്ഘാടനം ചെയ്യുന്നത്.