കുട്ടികളില്‍ ദേശീയ ബോധം ഉണര്‍ത്താന്‍ സ്‌കൂള്‍ ഹോസ്റ്റലുകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തെ 789 ഹോസ്റ്റലുകള്‍ക്കാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചത്. പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലാണ് ദേശീയ ഗാനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഏഴു മണിക്ക് എല്ലാ വിദ്യാര്‍ത്ഥികളും ഒത്തു ചേര്‍ന്ന് ദേശീയ ഗാനമാലപിക്കണമെന്നാണ് നിര്‍ദ്ദേശം.
സംസ്ഥാന സാമൂഹിക നീതി വകുപ്പാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ഹോസ്റ്റലുകളിലും പ്രഭാത പ്രാര്‍ത്ഥനയുണ്ട്. പക്ഷെ ജീവനക്കാരുടെ കുറവ് മൂലം ഇത് കൃത്യമായി നടക്കാറില്ല. പക്ഷെ ദേശീയ ഗാനത്തിന്റെ കാര്യത്തില്‍ അതുണ്ടാകില്ല. നിര്‍ബന്ധമായും നടപ്പാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രി വസുന്ധരെ രാജെ തന്നെ നല്‍കിയിട്ടുണ്ട്.