ഇന്‍ഡ്യാ- പാക് മത്സരത്തെ വെറും ക്രിക്കറ്റ് മത്സരമായി മാത്രം കാണാനാകില്ലെന്ന് മുന്‍ ഇന്‍ഡ്യന്‍ ടീം ക്യാപ്റ്റന്‍ ധോണി. മത്സരം ഇന്‍ഡ്യയും പാകിസ്ഥാനും തമ്മിലാകുമ്പോള്‍ അതിന് ക്രിക്കറ്റിനു മുകളിലുള്ള ഒരു മാനമുണ്ട്. ഇന്‍ഡ്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് വേണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. കാരണം ഇത് നയതന്ത്ര-രാഷ്ട്രീയ തലത്തില്‍ ആലോചിക്കേണ്ട വിഷയങ്ങളിലൊന്നാണെന്നും മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.
courtesy; NDTV
ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ ഇന്‍ഡ്യന്‍ ആര്‍മി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുന്‍ സ്‌കിപ്പര്‍. ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്ക് വഹിക്കുന്ന ധോണി മിലിട്ടറി യൂണിഫോമിലാണ് പരിപാടിയില്‍ പങ്കെടുത്തത്. പ്രാദേശിക താരങ്ങള്‍ പങ്കെടുത്ത മത്സരം കണ്ടശേഷമാണ് ധോണി മടങ്ങിയത്. ക്രിക്കറ്റ് പരമ്പരകള്‍ വലിയ ബിസിനസ് കൂടിയാണഅ. ഇത് ഒരുപാട് പണം വരുന്ന വഴി കൂടിയാണ്. രാജ്യത്തിന്റെ സാമ്പത്തിക നിലയെ വലിയ നിലയില്‍ സ്വാധീനിക്കുന്നത് കൂടിയാണ് നമ്മുടെ ക്രിക്കറ്റെന്നും ധോണി പറഞ്ഞു.
2013 ല്‍ ഇന്‍ഡ്യയില്‍ നടന്ന പരമ്പരക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല. 2014 ല്‍ ആസ്തരേലിയയില്‍ നടന്ന ഐസിസി മീറ്റിങ്ങില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര നടത്താന്‍ ധാരണയായിരുന്നു. 2015 നും 2023 നും ഇടയില്‍ ആറു പരമ്പരകളാണ് നടക്കേണ്ടത്. പക്ഷെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി തുടരുന്നത് കൊണ്ട് ഇതുവരെ ഒരു പരമ്പര പോലും നടന്നിട്ടില്ല.