നിയമനിര്‍വഹണം നടത്താനെത്തിയ വനിതാ ഉദ്യോഗസ്ഥയെ അപമാനിച്ച സിപിഎം എംഎല്‍എയുടെ നടപടി വിവാദമാകുന്നു. മാരായമുട്ടം പാറ ക്വാറി അപകടസ്ഥലം സന്ദര്‍ശിക്കാനെത്തിയ തിരുവനന്തപുരം ഡെപ്യൂട്ടി കലക്ടര്‍ എസ്.ജെ വിജയയെയാണ് പാറശാല എംഎല്‍എ സി.കെ ഹരീന്ദ്രന്‍ അസഭ്യം പറഞ്ഞത്. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത്, എന്നെ നിനക്കറിയില്ല, എന്ന രീതിയിലായിരുന്നു എംഎല്‍എയുടെ സംഭാഷണം. മാരായമുട്ടത്ത് ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ധനസഹായം പ്രഖ്യാപിക്കുന്ന അവസരത്തിലാണ് എം.എല്‍.എ ക്ഷോഭിച്ചത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപ നല്‍കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തുക ഉയര്‍ത്തി പ്രഖ്യാപിക്കണമെന്നായിരുന്നു എം.എല്‍.എയുടെ ആവശ്യം.