അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ മുസ്ലിം ആരാധനാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കമ്പിളിയില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡ് ബോക്‌സിനുള്ളില്‍ കിടത്തിയാണ് മോസ്‌കില്‍ ഉപേക്ഷിച്ചത്. പാല്‍കുപ്പിയടക്കമുള്ളവയും ബോക്‌സില്‍ നിക്ഷേപിച്ചിരുന്നു. നിസ്‌ക്കാരത്തിനായി എത്തിയയാള്‍ കുഞ്ഞിന്റെ കരച്ചില്‍. കേട്ടു കരച്ചില്‍ കേട്ട ഭാഗത്തേക്ക് എത്തിയപ്പോഴാണ് ബോക്‌സിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടത്. ഷാര്‍ജ അല്‍ ഖാസിമിയ ഭാഗത്തെ മോസ്‌കിലാണ് സംഭവം.
പൊലീസിനെ അറിയച്ചതോടെ ആമ്പുലന്‍സ് അടക്കമുള്ളവ എത്തി. അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പിന്നീട് നടന്ന അന്വേഷണത്തിലാണ് മാതപിതാക്കളെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. കേസ് കോടതിയിലെത്തി.