അയല്‍വാസിയോടുള്ള വാക്ക് തര്‍ക്കത്തിന്റെ പകയില്‍ രണ്ടുവയസുകാരനെ കൊലപ്പെടുത്തി. കുട്ടിയുടെ വീടിനു സമീപം വാടകക്ക് താമസിക്കുന്ന വീട്ടമ്മയാണ് ക്രൂരതക്ക് പിന്നില്‍. ദില്ലി ഉത്തംനഗറിലാണ് സംഭവം.പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് ഉത്തംനഗറില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീടിന് സമീപം മറ്റൊരു വീടിന്റെ ഒന്നാം നിലയിലെ വാടകക്ക് താമസിക്കുകയാണ് പ്രതിയായ വീട്ടമ്മ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുമായി ഇവര്‍ രണ്ടുദിവസം മുന്‍പ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കുട്ടി പ്രതിയുടെ മക്കളുമായി കളികളിലേര്‍പ്പെടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം പ്രതി രണ്ടുവയസുകാരനെ മക്കള്‍ക്കൊപ്പം കളിക്കാനായി വിളിച്ചു വരുത്തുകയായിരുന്നു.പിന്നീട് കുട്ടിയുടെ തല തുടര്‍ച്ചയായി തറയിലടിച്ചു.
കുട്ടിയെ കാണാതായ മാതാപിതാക്കള്‍ അന്വേഷിച്ചെത്തുമ്പോള്‍ തലക്ക് മാരകമായി പരുക്കേറ്റ കുട്ടിയെ വീടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ ആശുപത്രിയിലെത്തിക്കും മുന്‍പെ മരിച്ചു. പൊലീസെത്തി ചോദ്യം ചെയ്യുമ്പോള്‍ വീണു പരുക്കേറ്റുവെന്നാണ് പ്രതി ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്