അദ്ധ്യാപിക വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം കൂടുതല്‍ ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളാണ് അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. പഠനസംബന്ധമായ വിഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളെ സ്‌കൂളില്‍ കൊണ്ടു വരാന്‍ അദ്ധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. രേവതി, ശങ്കര്‍, ദീപ, മനീഷ എന്നീ വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ആരക്കോണം ഡി.എസ്.പി എസ്. കുത്തലിംഗം, റാണിപെത് ഡി.എസ്.പി വിജയകുമാര്‍, അവലൂര്‍ എസ്.ഐ സത്യലിംഗം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.