ഇന്‍ര്‍നെറ്റിലൂടെ മോഹവലയില്‍പ്പെട്ട എഞ്ചിനീയര്‍ക്ക് നഷ്ടം ലക്ഷങ്ങളാണ്. ടൂറിസ്റ്റായെത്തിയ യുവാവിനാണ് കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. മസ്സാജ് വാഗ്ദാനം നല്‍കിയാണ് യുവതി ഈജിപ്ഷ്യന്‍ യുവാവിനെ കെണിയില്‍ വീഴ്ത്തിയത്. വാഗ്ദാനം സ്വീകരിച്ച യുവാവ് യുവതി നല്‍കിയ അഡ്രസ് തേടിയെത്തി. സ്ഥലത്തെത്തിയപ്പോള്‍ ഹോട്ടലല്ല വെറും ഫ്‌ലാറ്റ് മാത്രമാണെന്ന് മനസിലായി. അപ്പോഴും യുവാവ് മുന്നോട്ടു പോയി. ഡോര്‍ബെല്‍ അടിച്ചപ്പോള്‍ കതക് തുറന്നത് നൈജീരിയന്‍ യുവതിയാണ്. യവതി ടൂറിസ്റ്റിനെ സ്വീകരിച്ചിരുത്തി.
പിന്നാലെ നാലു പേര്‍കൂടിയെത്തി. യുവാവിനെ വിവസ്ത്രനാക്കിയുള്ള മര്‍ദ്ദനമായിരുന്നു ആദ്യം. വാച്ചും സെല്‍ഫോണുകളും കവര്‍ന്നു. പെഴ്‌സില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് കിട്ടിയതോടെ പിന്‍ നമ്പറിനു വേണ്ടിയായി മര്‍ദ്ദനം. ഇരുമ്പ് കമ്പി പഴുപ്പിച്ച് മുഖം പൊള്ളിച്ചു. തലയിണ ശരീരത്തില്‍ കെട്ടിവച്ച് കത്തിക്കുമെന്ന ഭീഷണിയില്‍ യുവാവ് പിന്‍ നമ്പര്‍ കൊടുത്തു. സംഘത്തിലൊരാള്‍ പുറത്തേക്ക് പോയി. ബാങ്കില്‍ നിന്നും അക്കൗണ്ടിലുണ്ടായിരുന്ന മുഴുവന്‍ തുകയും പിന്‍വലിക്കപ്പെട്ടു. ഏതാണ്ട് രണ്ട് ലക്ഷത്തി എണ്ടപതിനായിരം രൂപ.
ദുബായ് അല്‍ ബര്‍ഷയിലെ ഒഴിഞ്ഞ ഫ്‌ലാറ്റില്‍ വിളിച്ചു വരുത്തിയായിരുന്നു തട്ടിപ്പ്. പണമെടുത്തയാള്‍ തിരികെ വന്നതോടെ കുളിച്ച് വേഷം മാറാനാവശ്യപ്പെട്ടു. കുളി കഴിഞ്ഞു വന്നപ്പോള്‍ ഫ്‌ലാറ്റ് കാലി. യുവാവിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയ ദുബായ് പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ നൈജീരിയന്‍ യുവതിയേയും മൂന്നു യുവാക്കളെയും പിടികൂടി. കോടതിയില്‍ കുറ്റം നിഷേധിച്ചെങ്കിലും തെളിവുകള്‍ നൈജീരിയന്‍ സംഘത്തിന് എതിരാണ്