ഏഷ്യനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. റിസോര്‍ട്ടിനെതിരായ കയ്യേറ്റ ആരോപണങ്ങള്‍ ഉയര്‍ത്തി ആയിരുന്നു പ്രതിഷേധവും അക്രമവും. ലക്ഷങ്ങളഉടെ നഷ്ടമാണ് അക്രമത്തിലൂടെ സംഭവിച്ചത്. ചില്ലുകളും വാതിലുകളും തകര്‍ത്ത പ്രവര്‍ത്തകര്‍ പരമാവധി നാശം വരുത്തിയാണ് മടങ്ങിയത്. പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് അതിക്രമം. പ്രകടനമായെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ടിനു മുന്നില്‍ കൊടിനാട്ടി. പിന്നാലെ റിസോര്‍ട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു. റോഡ് കയ്യേറി സ്വകാര്യമായി അനുഭവിക്കുന്നുവെന്ന ആരോപണമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു.
തോമസ് ചാണ്ടിയുടെ രാജിക്ക് ശേഷം നിരന്തരം നിരാമയ റിസോര്‍ട്ടിനെതിരെ കയ്യേറ്റ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രിയടക്കം വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. റവന്യ വകുപ്പും വാ തുറന്നില്ല. ഇതിനിടെയാണ് ഡിവൈഎഫ്‌ഐയുടെ അക്രമ സമരം. തോമസ് ചാണ്ടി വിഷയത്തിലുള്ള ക്ഷീണം തീര്‍ക്കലായി ചിലരെങ്കിലും ഇന്നത്തെ സമരത്തെ കാണുന്നുണ്ട്. തോമസ് ചാണ്ടിക്കെതിരായി വ്യക്തമായ തെളിവുകളോടെ നിരന്തരം വാര്‍ത്തകള്‍ വന്നുവെങ്കിലും ഡിവൈഎഫ്‌ഐ അടക്കമുള്ള ഒരു സംഘടനയും ചാണ്ടിക്കെതിരെ വാ തുറന്നിരുന്നില്ല. മൂന്നു മാസം വിവാദം കത്തിപ്പടര്‍ന്നെങ്കിലും ഒരു സമരവും അവിടെ നടന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയുടെ ഇന്നത്തെ സമരം വിമര്‍ശിക്കപ്പെടുന്നത്.
കയ്യേറ്റം ആരോപിക്കപ്പെടുന്ന ഭൂമി തങ്ങളുടേതല്ലെന്നും ആ ഭൂമി റിസോര്‍ട്ട് ഉപയോഗിക്കുന്നില്ലെന്നും നിരാമയ മാനേജ്‌മെന്റെ പറയുന്നു. കൈവശമുള്ള ഭമിയുടെ മുഴുവന്‍ രേഖകളും കാണിക്കാമെന്നും പറയുന്നു. എന്നാല്‍ ആരോപണത്തിലോ വിശദീകരണത്തിലോ വ്യക്തതയില്ലാതിരിക്കുമ്പോഴാണ് ഡിവൈഎഫ്‌ഐയുടെ സമരം