എങ്ങിനെ കേസെടുക്കണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ദില്ലി ദ്വാരക പൊലീസ്. നാലുവയസുകാരിയെ സഹപാഠി പീഢിപ്പിച്ചെന്ന പരാതിയുമായി എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ ശേഷം കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. രാത്രി കുട്ടി വേദനയോടെ കരച്ചില്‍ തുടങ്ങിയപ്പോഴാണ് മാതാപിതാക്കള്‍ ഗൗരവമായെടുക്കുന്നത്. പിന്നീട് കുട്ടിയോട് വിവരം അന്വേഷിക്കുമ്പോഴാണ് കുട്ടി കാര്യം പറയുന്നത്. കുട്ടിയുടെ മെഡിക്കല്‍ പരിശോധനയും പീഢനം സ്ഥിരീകരിക്കുന്നുണ്ട്. സഹപാഠി വെള്ളിയാഴ്ച പകല്‍ പീഡിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയത്.
പകല്‍ ക്ലാസ് സമയം പെന്‍സിലും ഉപയോഗിച്ച് ഉപദ്രവിച്ചുവെന്ന് കുട്ടി പറയുന്നു. കുട്ടിയുടെ അമ്മ പരാതി നല്‍കാനെത്തിയപ്പോഴും മകളോടൊപ്പം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ കുറിച്ചാണ് സംശയം പറഞ്ഞത്. ഇതോടെ പൊലീസ് കുഴങ്ങി. നാലുവയസുകാരനെതിരെ എങ്ങിനെ പീഢനത്തിന് കേസെടുക്കും എന്നതാണ് പൊലീസ് നേരിടുന്ന വെല്ലുവിളി. പക്ഷെ പീഢനം നടന്നു എന്ന് മെഡിക്കല്‍ പരിശോധനാ ഫലങ്ങളും സ്ഥിരീകരിച്ചതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ പറ്റില്ല എന്ന നിലയെത്തി. തുടര്‍ന്ന് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് എടുക്കുകയായിരുന്നു ദില്ലി പൊലീസ്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ആരാണെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി അടുത്ത് ഇടപഴകുന്നവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.