എട്ടുവയസുകാരനെ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയാക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ജോര്‍ദ്ദാന്‍ പൗരനായ നിദാല്‍ ഈസ്സ അബ്ദുല്ല അബു അലി (49) വധശിക്ഷയാണ് നടപ്പാക്കിയത്. വ്യാഴ്ാഴ്ച രാവിലെ ദുബായ് അല്‍ റുവായ് ഏരിയയില്‍ വച്ചാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്. 2016 മെയ് മസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാര്‍ജ വ്യവസായ മേഖലയില്‍ നിന്നും കുട്ടിയെ കാണാതാകുകയായിരുന്നു. അടുത്ത ദിവസം അല്‍ വര്‍ഖ ഭാഗത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതിയായ നിദാല്‍ അബു അലി. കാറില്‍ കയറ്റിക്കൊണ്ടു പോയ കുട്ടിയെ ഇയാള്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് ഇയാള്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ കുട്ടിയുടെ കഴുത്തില്‍ മുറിവുണ്ടാക്കി.
പൊലീസ് അന്വേഷണത്തില്‍ കുട്ടി പ്രതിയുടെ കാറില്‍ പോകുന്നതായി സാക്ഷി മൊഴി ഉണ്ടായി. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മദ്യലഹരിയിലായിരുന്നു പ്രതി. തട്ടിക്കൊണ്ട് പോയതല്ലെന്നും കുട്ടി സ്വമേധയാ തന്നോടൊപ്പം വന്നതാണെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു. വിചാരണയുടെ ഒരു ഘട്ടത്തില്‍ താന്‍ മനോരോഗിയാണെന്നും ഇയാള്‍ കോടതിയെ ബോധിപ്പിച്ചു. പക്ഷെ മെഡിക്കല്‍ പരിശോധനയിലൂടെ ഇയാളുടെ മാനസികാരോഗ്യം തൃപ്തികരമാണെന്ന് കോടതിയെ പൊലീസ് ബോധിപ്പിച്ചു. ഇതോടെ പ്രതിക്ക് വധശിക്ഷ ഉറപ്പായി. ശിക്ഷാവിധ വന്ന ശേഷം പ്രതി നിദാല്‍ അബു അലി അപ്പീലുമായി ദുബായ് അതിവേഗ കോടതിയെ സമീപിച്ചു.
അതിവേഗ കോടതി കീഴ്‌ക്കോടതിയുടെ വിധ ശരിവക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ദുബായ് ജയിലില്‍ നിന്നും ഏറ്റവാങ്ങിയ പ്രതിയെ അല്‍ റുവായ് ഭാഗത്ത് എത്തിച്ച് ഉന്നത നിയമ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വധശിക്ഷ നടപ്പാക്കുകയായിരുന്നു. ദുബായ് ഫയറിംഗ് സ്‌ക്വാഡ് ആണ് വധശിക്ഷ നടപ്പാക്കിയത്.