ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഇപ്പോള്‍ പരിശീലിപ്പിക്കുന്നത് ഉസൈന്‍ ബോള്‍ട്ടാണ്. ആസ്േ്രതലിയക്കാരുടെ അഭിമാന പരമ്പരയായ ആഷസ് തുടങ്ങുന്നതിന് തൊട്ടു മുന്‍പ് ബോള്‍ട്ടിന് കീഴില്‍ കഠിനമായ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. റിട്ടയര്‍ ചെയ്ത സ്പ്രിന്റ് രാജാവിനു കീഴിലെ പരിശീലനം താരങ്ങള്‍ ആസ്വദിക്കുന്നതായി ക്രിക്കറ്റ് ആസ്‌ത്രേലിയയും വ്യക്തമാക്കി. വ്യാഴാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരക്ക് മുന്നോടിയായിട്ടാണ് ആസ്‌ത്രേലിയ ഉസൈന്‍ ബോള്‍ട്ടിന്റെ സേവനം തേടിയത്. വിക്കറ്റിനിടയിലെ ഓട്ടമാണ് ഓസീസ് താരങ്ങള്‍ക്ക് ബോള്‍ട്ട് പറഞ്ഞു കൊടുക്കുന്നത്.
സ്പ്രിന്റ് ഇനങ്ങളിലെ മിന്നല്‍വേഗം ക്രിക്കറ്റിലില്ല. അതിനുള്ള തന്ത്രം മനസിലാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമായി- ബോള്‍ട്ട് പറഞ്ഞു. ക്രിക്കറ്റില്‍ റണ്ണിനായി ഓടിത്തുടങ്ങുന്നത് വളരെ സ്ലോ പേസിലാണ്. അതില്‍ മാറ്റം വരുത്തിയാല്‍ തന്നെ വ്യത്യാസമുണ്ടാകുമെന്നും ബോള്‍ട്ട് പറയുന്നു. ബോള്‍ട്ടിനൊപ്പമുള്ള പരിശാലനം ആസ്വദിക്കുന്നതായി ഓസീസ് താരങ്ങളും പറഞ്ഞു. ഓട്ടത്തിനിടയിലെയും തുടക്കത്തിലെയും ചെറിയ മാറ്റങ്ങളാണ് അദ്ദേഹം പറഞ്ഞത്. അത് കൃത്യമാക്കിയാല്‍ ഗുണം ചെയ്യുമെന്ന് ബാറ്റ്‌സ്മാന്‍ ഹാന്‍ഡ്‌സ്‌കോമ്പ് പറഞ്ഞു.
100,200 മീറ്റര്‍ ലോകറെക്കോഡും ഏട്ട് ഒളിമ്പിക് മെഡലുകളും സ്വന്തം പേരിലുള്ള ഉസൈന്‍ ബോള്‍ട്ട് കഴിഞ്ഞ ലോക അത്‌ലറ്റിക് മീറ്റോടെയാണ് വിരമിച്ചത്. വിരമിച്ച ശേഷം ഫുട്‌ബോളില്‍ ഒരുകൈ നോക്കാനായിരുന്നു ബോള്‍ട്ടിന്റെ തീരുമാനം. ബ്യൂണ്ടസ്ലീഗയില്‍ ബെറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും പരിശീനത്തിനായി ബോള്‍ട്ടിന് ക്ഷണവുമുണ്ട്. അതിനിടയിലാണ് ക്രക്കറ്റ് പരിശീലകന്റെ റോള്‍ ബോള്‍ട്ട് ഏറ്റെടുത്തത്