അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ വാഹനത്തിനൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ ആല്‍ബര്‍ട്ട് ജോയിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കോന്നി സ്വദേശിയായ പത്തൊന്‍പതുകാരനെ കണ്ടെത്താനായി പൊലീസ് നായകളെ ഉപയോഗിച്ചും ശ്രമം തുടരുന്നു. യുഎഇ പൊലീസിലെ വിദഗ്ധ പരിശീലനം നേടിയ ഇരുപതോളം നായകള്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. പൊലീസ് അഗ്നിശമന സേന എന്നിവ എയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. തെരച്ചിലില്‍ ഒരു ഷര്‍ട്ട് കണ്ടെടുത്തിരുന്നു. ഇത് ആല്‍ബര്‍ട്ട് ജോയി ധരിച്ചിരുന്നതാണെന്ന് അമ്മ തിരിച്ചറിഞ്ഞു. തെരച്ചില്‍ അതിര്‍ത്തി രാജ്യമായ ഒമാന്‍ വരെ വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ആല്‍ബര്‍ട്ട് ജോയിയും അഞ്ച് സുഹൃത്തുക്കളും വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.
സ്വദേശിയായ അറബ് യുവാവും അയാളുടെ തൊഴിലാളികളും ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷിച്ചു. പക്ഷെ കാറുപേക്ഷിക്കാന്‍ ആല്‍ബര്‍ട്ട് തയ്യാറായില്ലെന്ന് അറബ് യുവാവ് പറഞ്ഞു. ഇതാണ് ദുരന്തത്തിന് കാരണമായത്. ആല്‍ബര്‍ട്ട് വെള്ളപ്പാച്ചിലില്‍ കുടുങ്ങിയതിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും വീഡിയോ പുറത്ത് വന്നിരുന്നു.
തെരച്ചിലിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കാനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം റാസ് അല്‍ ഖൈമയിലെ മലയാളികളും സ്വദേശികളുമുള്‍പ്പടെ നിരവധി പേര്‍ തെരിച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു.
നിരവധി വര്‍ഷങ്ങളായി റാസ് അല്‍ ഖൈമയിലാണ് ആല്‍ബര്‍ട്ടിന്റെ മാതാപിതാക്കളായ കോന്നി തടത്തില്‍ വീട്ടില്‍ ജോയിയും വല്‍സമ്മയും. ആല്‍ബര്‍ട്ട് ജോയി റാസ് അല്‍ ഖൈമ കോളജ് വിദ്യാര്‍ത്ഥിയാണ്.
ആല്‍ബര്‍ട്ട് ജോയിയും സുഹൃത്തുക്കളും വെള്ളപ്പാച്ചിലില്‍ പെടുന്നതിന്റെയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍
https://www.facebook.com/GulfNews.UAE/videos/1691053224294262/