കേരളാ ബുക്‌സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും തച്ചങ്കരി തെറിച്ചതു പതിവ് പരിപാടി പുറത്തെടുത്തതു കൊണ്ട്തന്നെ. പരാതികളുടെ പ്രളയമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അന്വേഷിച്ചതിനു ശേഷമാണ് നടപടി. അച്ചടിയന്ത്രങ്ങള്‍ വാങ്ങിയതിലും ലോട്ടറി അച്ചടിയിലും വന്‍ക്രമക്കേട് കണ്ടെത്തി. വിജിലന്‍സ് അന്വേഷണത്തിനും നിര്‍ദ്ദേസം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതി തേടാതെ അച്ചടിയന്ത്രങ്ങള്‍ വാങ്ങിയതിലും അച്ചടി കരാര്‍ നല്‍കിയതിലുമാണ് പ്രധാനമായും ക്രമക്കേട്.
ലോട്ടറിയില്‍ നമ്പര്‍ രേഖപ്പെടുത്താന്‍ ഒന്‍പതു കോടിയോളം വിലവരുന്ന മെഷീന്‍ വാങ്ങി. ഇത് പല സംസ്ഥാന സര്‍ക്കാരുകളും ഗുണമേന്‍മ ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കിയ കമ്പനിയില്‍ നിന്നുമാണ്. ചൈനീസ് കമ്പനിയില്‍ നിന്നും ഇരുപത് കോടിയോളം രൂപയുടെ അച്ചടിയന്ത്രങ്ങള്‍ വാങ്ങി. ഇതൊന്നും സര്‍ക്കാര്‍ അനുമതി ഇല്ലാതെയാണ് കൂടാതെ ലോട്ടറിയില്‍ നമ്പര്‍ അച്ചടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇതുവരെയില്ലാത്ത അധിക കാരാറുകള്‍ നല്‍കിയതായും കണ്ടെത്തി. ഇതോടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതും തച്ചങ്കരിയുടെ കസേര തെറിച്ചതും.
തൊട്ടതെല്ലാം പൊന്നാക്കിയ ആളാണ് തച്ചങ്കരി. വ്യാജ സീഡിയില്‍ നിന്നുമാരംഭിച്ച വിവാദങ്ങള്‍ വിദേശയാത്രയുടെ കാര്യത്തില്‍ വരെ എത്തി നില്‍ക്കുന്നു. വിവാദ വിദേശയാത്രയെ തുടര്‍ന്ന് ദീര്‍ഘകാലം സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട തച്ചങ്കരി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്