ലോസ് ഏഞ്ചല്‍സില്‍ ഓക്‌നോഗന്‍ പട്ടണത്തിലണ് അമേരിക്കന്‍ നേവി പൈലറ്റ് യുദ്ധവിമാനം കൊണ്ട് ആകാശത്ത് നഗ്ന ചിത്രം വരച്ചത്. അത്യാധുനിക യുദ്ധവിമാനത്തിന്റെ പുക കൊണ്ടായിരുന്നു പൈലറ്റിന്റെ ചിത്രരചന. അന്തരീക്ഷത്തില്‍ ഏറെ നേരം ഖനീഭവിച്ചു കിടക്കുന്ന പുക കൊണ്ട് പൈലറ്റ് വരച്ച വലിയ ചിത്രം വളരെ വേഗം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇഎ-18ജി യുദ്ധവിമാനം കൊണ്ട് വരച്ച പുരുഷ ലൈംഗികാവയവത്തിന്റെ ചിത്രം കണ്ട് പട്ടണത്തിലെ ആളുകള്‍ അമ്പരന്നു. വെള്ളിയാഴ്ച പെന്റഗണ്‍ പുറത്തു വിട്ട അമേരിക്കന്‍ സേനയിലെ ലൈംഗിക അതിക്രമങ്ങളുടെ കണക്കുകള്‍ വലിയ നാണക്കേട് ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ നടന്ന സംഭവം സേനക്ക് മറുപടി ഇല്ലാത്ത ഒന്നായി.
യുദ്ധവിമാനം കൊണ്ടു വരച്ച ചിത്രം വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ മാധ്യങ്ങളില്‍ പടര്‍ന്നു. ഇത് ഒക്‌നോഗന്‍ നഗരത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. വിമാനത്തിന്റെ പുക താഴെ നിന്ന് നോക്കിയാല്‍ തെറ്റിദ്ധരിക്കാവുന്ന ഒരു ചിത്രത്തിന്റെ പ്രതീതി ഉണ്ടാക്കുന്നു എന്നായിരുന്നു അമേരിക്കന്‍ നേവി ഇതേ കുറിച്ച് ആദ്യം പ്രതികരിച്ചത്. എന്നാല്‍ പൊതുപ്രതിഷേധം ശക്തമായതോടെ നേവി നിലപാട് തിരുത്തി. അംഗീകരിക്കാനാകാത്തതും സേനയുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണ് പൈലറ്റിന്റെ പ്രവര്‍ത്തിയെന്ന് പിന്നീട് നേവിയുടെ പ്രതികരണമുണ്ടായി.
അന്വേഷണം നടക്കുന്നുവെന്നും നടപടി ഉണ്ടാകുമെന്നും വൈഡ്‌ബേ ഐലന്‍ഡ് നേവി കമാന്‍ഡന്റ് ലെസ്ലി ഹബ്ബാള്‍ പറഞ്ഞു. ഇതിനോടകം പൈലറ്റ് ആകാശത്ത് വരച്ച ചിത്രം നവമാധ്യമങ്ങളില്‍ പാറിനടക്കുകയാണ്