2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ അമേരിക്കന്‍ സേനക്കുള്ളില്‍ നടന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പെന്റഗണാണ് പുറത്ത് വിട്ടത്. നാലുവര്‍ഷത്തിനിടെ വിവിധ സേനാ വിഭാഗങ്ങള്‍ക്കിടയില്‍ നടന്നത് ഇരുപതിനായിരത്തോളം ലൈംഗികാതിക്രമങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പ്രതിരോധ വിഭാഗത്തിലെ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒരോ സേനാ വിഭാഗങ്ങളെയും വേര്‍തിരിച്ച് കണക്കുകള്‍ പറയുന്നുണ്ട്. അമേരിക്കന്‍ ആര്‍മിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍- 8,294 കേസുകള്‍
അമേരിക്കന്‍ നേവി 4,788 കേസുകള്‍, മറൈന്‍ വിഭാഗം 3,400 കേസുകള്‍ എര്‍ ഫോഴ്‌സ് 8,876 കേസുകള്‍ എന്നിങ്ങനെ തരംതിരിച്ച് കേസുകളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ട് റിപ്പോര്‍ട്ടില്‍. അമേരിക്കയിലെ രാഷ്ട്രീയ-സാമൂഹിക- സിനിമാ മേഖലകളിലെ നിരവധി പ്രമുഖര്‍ക്കെതിരെ വലിയ ആക്ഷേപങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സേനയില്‍ നിന്നും പുറത്തു വന്ന റിപ്പോര്‍ട്ടു കൂടിയായതോടെ ലൈംഗികാതിക്രമ കേസുകളും ആരോപണങ്ങളും അമേരിക്കയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുകയാണ്.
വ്യത്യസ്ത സേനാ വിഭാഗങ്ങളിലെ സ്ത്രീ സാന്നിധ്യം ഗൗരമര്‍ഹിക്കുന്ന നിലയില്‍ കുറഞ്ഞു വരുന്നതായും പെന്റഗണ്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. ലൈംഗികാതിക്രമങ്ങള്‍ പ്രധാന കാരണമായി പറയാതെ പറയുന്നുണ്ട് പെന്റഗണ്‍