കലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി പെയ്ത അപ്രതീക്ഷിത മഴയിലും നീരൊഴുക്കിലും കാര്‍ ഒഴുകിപ്പോയി. ഒഴുക്കില്‍പ്പെട്ട് മലയാളിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാതായി. പത്തനംതിട്ട കോന്നി സ്വദേശികളായ ജോയി – വല്‍സമ്മ ദമ്പതികളുടെ മകന്‍ ആല്‍ബര്‍ട്ട് ജോയിയെ ആണ് കാണാതായത്. തെരച്ചില്‍ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്നും അഞ്ചു പേരെ രക്ഷിച്ചു .യുഎഇ യിലെ കിഴക്കന്‍ മേഖലയായ ഖോര്‍ഫക്കാനിലാണ് കാര്‍ ഒഴുക്കില്‍ പെട്ടത്. പൊലീസിന്റെ റസ്‌ക്യു യൂണിറ്റ് രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ അഞ്ചു പേരും ഇന്‍ഡ്യന്‍ പൗരന്‍മാരാണ്.
ആല്‍ബര്‍ട്ടും സുഹൃത്തുക്കളും മഴയില്‍ ഡ്രൈവ് ചെയ്യാനിറങ്ങിയതായിരുന്നു. കൊടു ചൂടില്‍ നിന്നും കടുത്ത തണുപ്പിലേക്ക് കാലാവസ്ഥ മാറുന്ന ദിവസങ്ങളാണ് യുഎഇയില്‍ ഇപ്പോള്‍. കാറോടിച്ചു വരുന്നതിനിടെ അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ പെടുകയും കാര്‍ ഒലിച്ചു പോകുകയുമായിരുന്നു. എയര്‍ വിംഗിന്റെ സഹായത്തോടെ ആകാശമാര്‍ഗമുള്ള തെരച്ചിലും നടക്കുന്നുണ്ട്. ആല്‍ബര്‍ട്ട് ജോയ് റാസല്‍ ഖൈമയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് കുടുംബവും ഇവിടെയാണുള്ളത്.