ശബരിമലയിലെ അന്നദാനത്തിന് ആയിരം രൂപക്ക് മുകളില്‍ സംഭാവന നല്‍കുന്നവര്‍ക്ക് പ്രത്.കേ ദര്‍ശനത്തിന് സൗകര്യം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡിന്റെ ഓഫര്‍. ദേവസ്വം ബോര്‍ഡ് ഓഫര്‍ പ്രഖ്യാപിച്ച ദിവസം തന്നെ വിവാദമാകുകയും ചെയ്തു. ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്നദാനത്തിന് ആയിരം രൂയോ അതിന് മുകളിലോ സംഭാവന ചെയ്യുന്നവര്‍ക്ക് സോപാനത്ത് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുമെന്ന് വിവിധ ഭാഷകളിലായുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചു. പമ്പ മുതല്‍ സന്നിധാനം വരെ നീളുന്ന യാത്രക്കിടെ നിരവധി ബോര്‍ഡുകളാണ് ഉള്ളത്. ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാമെന്ന് കോടതിയില്‍ ഉറപ്പ് നല്‍കിയാണ് ദേവസ്വം ബോര്‍ഡ് അന്നദാനം ഏറ്റെടുത്തത്.
നേരത്തെ മറ്റ് ഭക്തസംഘടനകളായിരുന്നു സന്നിധാനത്ത് സൗജന്യ അന്നദാനം നടത്തി വന്നിരുന്നത്. ഈ സംഘടനകലെ ഒഴിവാക്കിയാണ് ദേവസ്വം ബോര്‍ഡ് ശബരിമലയിലെ അന്നദാനം ഏറ്റെടുത്തത്. ഈ ഘട്ടത്തിലാണ് ബോര്‍ഡ് പൂര്‍ണമായും സൗജന്യമായി ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാമെന്ന് കോടതിക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍ മണ്ഡലകാലം സജീവമായതോടെ പ്രത്യേക ദര്‍ശനം വാഗ്ദാനം ചെയ്ത് പണം പിരിക്കാനിറങ്ങിത്തിരച്ചിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. പ്രത്യേക ദര്‍ശന വാഗ്ദാനവും കോടതി വിധിയുടെ ലംഘനമാണ്.
ക്ഷേത്രങ്ങളില്‍ എല്ല ഭക്തര്‍ക്കും തുല്യ പരിഗണന ഉറപ്പാക്കണെമെന്ന മദ്രാസ് ഹൈക്കോടതി വിധി പുറത്ത് വന്നത് കഴിഞ്ഞയാഴ്ചയാണ്. വിഷയത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.അയ്യപ്പസേവാ സമാജം അടക്കമുള്ള സംഘടനകല്‍ ദേവസ്വം ബോര്‍ഡിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. പണം തട്ടാനുള്ള പരിപാടിയാണ് അന്നദാനത്തിന്റെ മറവിലുള്ള പിരിവെന്നാണ് ആക്ഷേപം