തോമസ് ചാണ്ടിയുടെ രാജിയുണ്ടാക്കിയ ക്ഷീണവും സിപഐയുമായുള്ള പടലപ്പിണക്കവും പിണറായി വിജയനെ കോപാകുലനാക്കി. മാധ്യങ്ങളോട് അതിരൂക്ഷമായി പ്രതികരിച്ചു മുഖ്യമന്ത്രി. കൊച്ചിയില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. സിപിഎം-സിപിഐ തര്‍ക്കത്തെ കുറിച്ച് പ്രതികരണം ആരായുകയായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. മുന്നോട്ടു പോകാനാകാത്ത വിധം മൈക്ക് നീട്ടി ചോദ്യങ്ങളെറിഞ്ഞതോടെ മാറി നില്‍ക്ക് എന്ന് രോഷം പ്രകടിപ്പിക്കുകയായിരുന്നു പിണറായി
