അമേരിക്കയില്‍ ഒക്ടോബര്‍ 7 കാണാതാകുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഷെറിനെ കാണാതായതിന്റെ തലേ ദിവസം രാത്രി വെസ്ലി മാത്യൂസും സിനിയും അവരുടെ നാലുവയസുള്ള മകളും ഡിന്നര്‍ കഴിയ്ക്കാന്‍ പോയിരുന്നുവെന്നും, എന്നാല്‍ മൂന്നുവയസുകാരിയായ വളര്‍ത്തു മകളെ വീട്ടില്‍ തനിച്ചാക്കിയാണ് ഇവര്‍ പോയതെന്നും പൊലീസ് കണ്ടെത്തി. മൂന്നുവയസുകാരിയെ രാത്രി വീട്ടില്‍ തനിച്ചാക്കി പോയതിനാണ് സിനിയെ അറസ്റ്റ്ു ചെയ്തിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യുമെന്ന് മനസിലാക്കിയ സിനി മാത്യൂസ് അഭിഭാഷകനൊപ്പമെത്തി കീഴടങ്ങുകയായിരുന്നു
നേരത്തെ വളര്‍ത്തു മകളായ ഷെറിനെ കാണാതായെന്നു പരാതിപ്പെടുകയും പിന്നീട് കുട്ടിയുടെ മൃതദേഹം ലഭിച്ചതോടെ ജയിലിലടക്കപ്പെടുകയും ചെയ്ത വെസ്ലി മാത്യൂസ് ആണ് ഇപ്പോഴും സംഭവത്തിലെ മുഖ്യ കുറ്റാരോപിതന്‍. പാല്‍ കുടിക്കാത്തതിന് കുട്ടിയെ പുറത്ത് നിര്‍ത്തി വാതിലടച്ചുവെന്നും പിന്നീട് കാണാതായി എന്നുമാണ് വെസ്ലിയുടെ മൊഴി. ഷെറിന്റെ മൃതദേഹം കണ്ടെടുത്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. നാലുവയസുള്ള സ്വന്തം മകളെ കൂടെക്കൊണ്ടു പോയപ്പോള്‍ ഷെറിനെ എന്തു കൊണ്ട് ഒപ്പം കൂട്ടിയില്ല എന്ന ചോദ്യത്തിന് സിനിക്ക് മറുപടി പറയാനായില്ല.
ഷെറിനെ കാണാതായ ദിവസം രാത്രി പുറത്തു പോയ വെസ്ലിയും സിനിമയും അവരുടെ മകളും ആഹാരം കഴിച്ച ഹോട്ടല്‍ പൊലീസ് കണ്ടെത്തി. ഇവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും പേ ചെയ്ത ബില്ലും മൂന്നു പേര്‍ മാത്രമാണ് ഹോട്ടലിലെത്തിയത് എന്നു സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ക്ക് ആഹാരം വിളമ്പിയ വെയ്റ്ററും ഷെറിന്‍ ഇവരുടെ ഒപ്പമുണ്ടായിരുന്നില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ട്