ടെന്നീസ് സൂപ്പര്‍ താരം സെറീന വില്യംസിന്റെ വിവാഹം ഇന്ന് നടക്കുമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ മാധ്യമ ഭീമനായ റെഡ്ഡിറ്റിന്റെ സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയന്‍ ഇന്ന് സെറീനക്ക് താലി ചാര്‍ത്തു. സെപ്തംബറില്‍ സെറീന വില്യംസ് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. മെക്‌സിക്കന്‍ പട്ടണമായ ന്യൂ ഓര്‍ലിയന്‍സില്‍ വച്ചാണ് ചടങ്ങുകള്‍. വിവാഹ ചടങ്ങുകലില്‍ പങ്കെടുക്കാനായി അതിഥികള്‍ ഇവിടേക്ക് എത്തി തുടങ്ങിയെന്നും മാധ്യമങ്ങള്‍ പറയുന്നു.