തോമസ് ചാണ്ടിയെ കസേരയില്‍ നിന്ന് ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി പെട്ട പാടോര്‍ക്കുമ്പോള്‍ കേള്‍ക്കുന്നതൊക്കെ വിശ്വസിക്കാന്‍ തോന്നും. തികച്ചും അസാധാരണാം വിധം തോമസ് ചാണ്ടിയുടെ രാജി നീണ്ടതോടെയാണ് ആദ്യം മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും പിന്നീട് പൊതുസമൂഹത്തിനിടയിലും ഒരു വീഡിയോ ബോംബ് കഥ പരക്കുന്നത്. സാക്ഷാല്‍ ഇ പി ജയരാജന് പോലും ലഭിക്കാത്ത പരിഗണനയും സാവകാശവും തോമസ് ചാണ്ടിക്ക് കിട്ടുകയും ഒരു ഘട്ടത്തില്‍ തോമസ് ചാണ്ടി പരസ്യ വെല്ലുവിളികള്‍ നടത്തുകയും ചെയ്തതോടെ ബോംബ് കഥക്ക് വിശ്വാസ്യതയേറി.
തോമസ് ചാണ്ടി രാജി വച്ചു കഴിഞ്ഞും ബോംബ് കഥ സജീവമായി നില്‍ക്കുന്നു. തോമസ് ചാണ്ടിയുടെ പക്കല്‍ കേരളത്തെ വിറപ്പിക്കുന്ന വീഡിയോ ബോംബ് ഉണ്ടെന്നും അത് കാട്ടി ഭീഷണി മുഴക്കിയാണ് രാജി ഒഴിവാക്കുന്നതെന്നുമായിരുന്നു കഥ. എന്ത് വീഡിയോയാണ് ചാണ്ടിയുടെ കയ്യിലുള്ളത്. അത് മാത്രം കഥാകാരന്‍മാര്‍ ഉറപ്പിച്ചങ്ങോട്ട് പറയുന്നില്ല. രണ്ട് മൂന്ന് കഥകള്‍ പ്രചാരത്തിലുണ്ട്. തോമസ് ചാണ്ടിയുടെ ലേക്ക്പാലസ് റിസോര്‍ട്ടില്‍ കേരളത്തിലെ ഒരുപാട് നേതാക്കള്‍ സത്ക്കാരം സ്വീകരിച്ചിട്ടുണ്ടെന്നും അതിലെ വിഭവങ്ങളാണ് വീഡിയോയിലെന്നും ഒരു കഥ.
കിളിരൂര്‍കേസിലെ വിഐപി പീഢനം നടന്നതിന്റെ ദൃശ്യങ്ങളാണെന്നും ഇതുവരെ പുറത്തുവരാത്ത വിഐപിയുടെ മുഖം തോമസ് ചാണ്ടിയുടെ കയ്യിലെ ബോംബ് പൊട്ടി ലോകം കാണുമെന്നും മറ്റൊരു കഥ. മൂന്നാമത്തെ കഥയാണ് ഏറ്റവും പ്രചാരത്തിലുള്ളത്. സമീപകാലത്ത് കേരളത്തെ പിടിച്ചുലച്ച തേന്‍കെണിയിലെ ബാക്കിവന്ന തേന്‍ കണങ്ങളാണ് വീഡിയോ ബോംബിലുള്ളതെന്നാണ് ഈ കഥ. ചില നേതാക്കള്‍ എതിര്‍ചേരിയിലെ നേതാക്കളെ പേരെടുത്ത് പറഞ്ഞ് ഉടന്‍ രാജിയുണ്ടാകുമെന്ന് പച്ചക്ക് പറഞ്ഞത് ഈ കഥയുടെ ചൂടിലാണത്രെ. തിരുവനന്തപുരവും മലപ്പുറവും ഈ കഥയിലെ പ്രധാന പശ്ചാത്തലങ്ങളുമാണ്. എന്തായാലും ചാണ്ടിയെ ഒഴിപ്പിച്ചാലും ചാണ്ടിയുടെ കയ്യിലെ വീഡിയോ ബോംബ് ഒഴിപ്പിക്കാനാകാത്ത ഒഴിയാ ബാധയായി തുടരുകയാണ്. അതോ ഇതെല്ലാം താഴെക്കാണുമ്പോലെ മാധ്യമ ഒളശ്ശമാരുടെ മനോവിലാസങ്ങള്‍ മാത്രമാണോ????