കോട്ടയം നഗരത്തിലാണ് അതിദാരുണമായ സംഭവം. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തില്‍ നിന്നും കാണാതായ വൃദ്ധ ദമ്പതികളുടെ മകനാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇയാളുടെ ഭാര്യയുടെ പ്രസവ ശസ്ത്രക്രീയ ഇന്ന് നടക്കാനിരിക്കെയാണ് ഇയാള്‍ മരിച്ചത്. കോട്ടയം നഗരത്തില്‍ നിന്നും പിസി എബ്രഹാം ഭാര്യ തങ്കമ്മ എന്നിവരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കെഎസ്ഇബി റിട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എബ്രഹാം നഗരത്തിലുള്ളവര്‍ക്ക് സുപരിചിതനാണ്. ഈ ദമ്പതികളെ കാണാതായത് എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ഇവരുടെ ഇളയ മകന്‍ ടിന്‍സി ഇട്ടി എബ്രഹാമാണ് വീട്ടില്‍ തൂങ്ങി മരിച്ചത്
ടിന്‍സിയുടെ ഭാര്യയുടെ പ്രസവ ശസ്ത്രക്രീയ ഇന്ന് നടക്കാനിരിക്കെയാണ് ദുരന്തം. കഴിഞ്ഞ പകല്‍ സ്വകാര്യ ആശുപത്രിയിലെത്തി ഭാര്യയെ സന്ദര്‍ശിച്ചു മടങ്ങിയിരുന്നു ടിന്‍സി. പിന്നീട് തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ഇയാളുടെ മൂത്ത സഹോദരനെ വിളിച്ച് പറഞ്ഞു. സഹോദരന്‍ ഷിന്‍സി വീട്ടിലെത്തി കതകില്‍ തട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതിനെ തടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.മാതാപിതാക്കളെ കാണാതായതിലെ മാനസിക വിഷമമാണ് കാരണമെന്ന് പൊലീസ് അനുമാനിക്കുന്നു