മൊബൈല്‍- പ്ലേ സ്റ്റേഷന്‍ ഗെയിമുകള്‍ക്ക് അടിമയായ പതിന്നാലുകാരി ആക്രമണ സ്വഭാവമുള്ള ഗെയിമുകളെ അനുകരിച്ച് സ്വന്തം അച്ഛനെ കുത്തിവീഴ്ത്തി. അസാധാരണമായ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി. പെണ്‍കുട്ടിയിലെ അക്രമവാസന കണ്ട് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. റഷീദ് ആശുപത്രിയില്‍ നിന്നുള്ള ഫോണ്‍ കോളാണ് ദുബായ് പൊലീസിനെ പെണ്‍കുട്ടിയിലേക്കെത്തിച്ചത്.
ആശുപത്രി ജീവനക്കാര്‍ക്ക് അടുത്ത് പെരുമാറാനാകാത്തവിധം അക്രമോത്സുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി മാരകമായ നിലയില്‍ മൊബൈല്‍-പ്ലേസ്റ്റേഷന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ഗെയിമുകളിലെ അക്രമ സ്വഭാവം പെണ്‍കുട്ടി അടുത്തിടെയായി പ്രകടിപ്പിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയിലാണ് പതിന്നാലുകാരി അച്ഛനെ കുത്തിവീഴ്ത്തിയത്.പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി വരുന്നതായി പൊലീസ് പറഞ്ഞു.