തിരുവനന്തപുരം: ഗത്യന്തരമില്ലാതെ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി. എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍ 12.45ഓടെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. തോമസ് ചാണ്ടിയുടെ രാജിക്ക് തിരുവന്തപുരത്ത് നടന്ന എന്‍ സി പി നേതൃയോഗത്തിലാണ് തീരുമാനമായത്. കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ കടുത്തവിമര്‍ശനങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായതും സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുകയും ചെയ്തതോടെയാണ് രാജി അനിവാര്യമായത്.