ഒരേ ഓഫീസില്‍ ജോലി നോക്കുന്ന യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്‍ഡ്യക്കാരനായ ഇരുപത്തിയൊന്നുകാരന് ജയില്‍വാസം ഉറപ്പായി. തന്റെ ഓഫീസിലെ റിസപ്ഷനിസ്റ്റായ ഫിലിപ്പിനോ യുവതിയുടെ കുളിമുറി ദൃശ്യങ്ങളാണ് ഇയാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. ബാത്‌റൂം എക്‌സോസ്റ്റര്‍ ഹോളിലൂടെ മൊബൈല്‍ കണ്ട യുവതി അലറി വിളിക്കുകയായിരുന്നു. യുവതിയോടൊപ്പം താമസിച്ചിരുന്ന മറ്റൊരു പെണ്‍കുട്ടി ഉടന്‍ അയല്‍ ഫ്‌ളാറ്റിലെത്തി കോളിംഗ് ബെല്ലടിച്ചു. വാതില്‍ തുറന്നത് ഇന്‍ഡ്യക്കാരനായ 21 കാരനായിരുന്നു.
സ്വന്തം ഓഫീസിലെ യുവാവാണ് സംഭവത്തിന് പിന്നിലെന്നു മനസിലാക്കിയെങ്കിലും ഫിലിപ്പിനോ യുവതി പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൊബൈലില്‍ പതിഞ്ഞ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ കണ്ടെത്തി. ചൊവ്വാഴ്ച ദുബായ് അതിവേഗ കോടതി കേസ് പരിഗണിച്ചപ്പോള്‍ ഇന്‍ഡ്യന്‍ യുവാവ് കുറ്റം നിഷേധിച്ചു. പക്ഷെ മതിയായ തെളിവുകള്‍ നിരത്തപ്പെട്ടതോടെ ഇയാള്‍ കുറ്റം ചെയ്തതാണെന്ന് ബോധ്യമായി . ശിക്ഷാവിധി ഉടനുണ്ടാകും