വെറും പതിനെട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അയല്‍വാസി ലൈംഗികമായി പീഢിപ്പിച്ചു. സ്‌നേഹം ഭാവിച്ചെത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചയുടന്‍ ഇയാളെ പിടികൂടി. തെക്കന്‍ ദില്ലിയിലെ ഷാപൂര്‍ ഛാട്ട് മേഖലയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ അയല്‍വാസി കുഞ്ഞിനെ ലാളിക്കുന്നത് കുട്ടിയുടെ അമ്മ കണ്ടിരുന്നു.
പിന്നീട് ഇയാള്‍ വീട് വിട്ടു പോയ ശേഷം കുഞ്ഞ് നിര്‍ത്താതെ കരയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന മെഡിക്കല്‍ പരിശോധനയിലാണ് കുഞ്ഞ് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത് മനസിലായത്. തുടര്‍ന്ന് അമ്മ പരാതി നല്‍കുകയായിരുന്നു. അയാല്‍വാസിയെ ഉടന്‍ തന്നെ പിടികൂടി