‘മീ ടൂ’ ക്യാംപയിനില്‍ പങ്കുചേര്‍ന്ന് ഹോളിവുഡ് താരങ്ങള്‍ മുതല്‍ പെണ്‍കുട്ടികളെല്ലാം തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറയുന്നതിനിടെ വിദ്യാ ബാലനെ അധിക്ഷേപിച്ച് സൈനികന്‍ സംസാരിച്ചു എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ട് പ്രചരിക്കുന്നു. മുമ്പ് ഒരു സൈനികനില്‍ നിന്നു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു വിദ്യാബാലന്‍. എന്നാല്‍ ആ വാക്കുകള്‍ ഇപ്പോള്‍ ഏറ്റെടുത്ത് തിരിച്ച് ചോദ്യവുമായി എത്തുകയാണ് സൈനികന്‍. പണം കൊടുക്കാതെ ശരീരത്തിലേക്ക് തുറിച്ച് നോക്കിയതാണോ തന്റെ പ്രശ്‌നം എന്നാണ് സൈനികന്റെ ചോദ്യം. സിനിമയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാ ബാലന്റെ ശരീരത്തില്‍ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്‌നമെന്നും കാശ് കൊടുക്കാതെ നോക്കുന്നതാണോ പ്രശ്‌നമെന്നുമായിരുന്നു ഒരു സൈനികന്റെ ചോദ്യം. പണം കൊടുക്കാതെ നോക്കി എന്നതാണ് അവരുടെ പ്രശ്‌നമെങ്കില്‍ അവര്‍ക്ക് അയാളോട് പണം ചോദിക്കാമായിരുന്നു എന്നാണ് സൈനികന്‍ ചോദിക്കുന്നത്.