ചാനലിന്റെ തുടക്കം മുതല്‍ പലതരം വെല്ലുവിളികള്‍ നേരിട്ടാണ് മംഗളം ടിവി മുന്നോട്ടു പോകുന്നത്. ജീവനക്കാരുടെ അസംതൃപ്തി കഴിഞ്ഞ ദിവസം പണിമുടക്കി സമരം ചെയ്യുന്നതില്‍ വരെയത്തി. കഴിഞ്ഞ ദിവസം മംഗളം ചാനല്‍ ജീവനക്കാരൊന്നടങ്കം പണിമുടക്കി സ്ഥാപനത്തിന് മുന്നില്‍ സമരം ചെയ്തത് വാര്‍ത്തയായിരുന്നു. തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കുക തൊഴില്‍ ഉറപ്പാക്കിയുള്ള രേഖകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ചാനല്‍ തലപ്പത്തുള്ള സുനിതാ ദേവദാസിനോട് ജീവനക്കാര്‍ക്ക് ഒന്നടങ്കമുള്ള എതിര്‍പ്പാണ് മംഗളത്തിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. തൊഴില്‍ പരിചയത്തില്‍ വളരെ പിന്നാക്കമുള്ള സുനിത മംഗളത്തിന്റെ തലപ്പത്ത് എത്തിയത് മുതല്‍ ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തമായ അവസ്ഥ ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം സമരത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളോട് ചാനലിലെ വനിതാ ജീവനക്കാര്‍ ഒന്നടങ്കം സുനിതയോടുള്ള എതിര്‍പ്പ് അറിയിച്ചു.
പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളായ സുരേഷ് വെള്ളിമംഗലവും പ്രിന്‍സ് പാങ്ങാടനുമാണ് ഇന്നലെ മംഗളം ചാനലിലെത്തിയത്. ഇവരോട് വനിതാ ജീവനക്കാരൊന്നടങ്കം സുനിതാ ദേവദാസിനോടുള്ള വിയോജിപ്പ് അറിയിച്ചു. മാനേജ്‌മെന്റിന് ജീവനക്കാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പും കൈമാറി. ഇതോടെ ചാനല്‍ മാനേജ്‌മെന്റിന് നിലപാട് മാറ്റേണ്ടി വന്നു. ഇനി ജീവനക്കാരുടെ ഒരു കാര്യങ്ങളിലും സുനിത ഇടപെടില്ല എന്ന് പത്പപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുടെ മുന്നില്‍ വച്ച് എഡിറ്റര്‍ ഇന്‍ ചീഫ് അജിത് കുമാര്‍ ഉറപ്പ് നല്‍കി. വേണ്ടത്ര തൊഴില്‍ പരിചയമില്ലാത്തയാള്‍ തലപ്പത്തിരിക്കുന്നത് ജീവനക്കാര്‍ക്ക് അംഗീകരിക്കാനാകുന്നില്ല. മുന്‍പ് പത്രം എന്ന് പേരുള്ള മാധ്യമ സ്ഥാപനത്തില്‍ സുനിത ജോലി ചെയ്തിരുന്നു. ആ സ്ഥാപനത്തില്‍ ഉണ്ടായ കാര്യങ്ങള്‍ മംഗളത്തില്‍ ആവര്‍ത്തിക്കുന്നുവെന്നാണ് ജീവനക്കാരുടെ ആക്ഷേപം. നിലവില്‍ ജീവനക്കാരുടെ ഒരു കാര്യത്തിലും ഇടപടാത്ത സ്ഥാപന മേധാവി എന്തിനാണ് ഒരു സ്ഥാപനത്തിന് എന്ന ചോദ്യവും ജീവനക്കാര്‍ മുന്നോട്ടു വക്കുന്നു.
ത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ മംഗളം മാനേജ്‌മെന്റ് പൂര്‍ണമായും അംഗീകരിച്ചു. കണ്‍ഫര്‍മേഷന്‍ കൊടുക്കാനും തൊഴില്‍ സമയം മാന്യമായി ക്രമീകരിക്കാനും ശമ്പളം കൃത്യമായി കൊടുക്കാനും ധാരണയായതോടെയാണ് മംഗളത്തിലെ സമരം അവസാനിച്ചത്