അമലാപോള്‍ തന്റെ ബെന്‍സ് എസ് ക്ലാസ്സ് കാറിന്റെ നികുതി അടക്കില്ല. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന് താന്‍ നികുതി അടക്കേണ്ട കാര്യമില്ലെന്നാണ് അമലയുടെ വാദം. അമലയുടെ ബെന്‍സ് കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിപ്പ് നടത്തിയെന്ന ആക്ഷേപത്തിനു പിന്നാലെ നികുതി അടക്കാന്‍ സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് താരത്തിന് നോട്ടീസ് അയക്കുകയായിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് നികുതി അടക്കാന്‍ തയ്യാറല്ലെന്ന് നടി അറിയിച്ചിരിക്കുന്നത്.
സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ് താന്‍. അതിനാല്‍ കേരളത്തില്‍ വാഹന നികുതി അടക്കാന്‍ അതിനാല്‍ ഉദ്ദേശിക്കുന്നില്ലെന്നും മോട്ടോര്‍ വാഹന വകുപ്പിനെ അമലയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് അമലപോള്‍ മോട്ടോര്‍വാഹന വകുപ്പിന് മറുപടി നല്‍കുന്നത്.
ആഗസ്റ്റില്‍ അമല പോള്‍ ചെന്നൈയില്‍ നിന്ന് വാങ്ങിയ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്‌ളാസ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പിന്നീട് കാര്‍ കേരളത്തില്‍ ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം ഉയര്‍ന്നത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാലിതും അമല ലംഘിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. അമലയ്ക്ക് നേരിട്ട് അറിയാത്ത എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ കാറിന്റെ രജിസ്‌ട്രേഷന്‍ നടത്തിയെന്നാണ് ആരോപണം.