കേരളത്തിലെ ഭൂരിപക്ഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ലൈംഗികവിവാദത്തില്‍ അപമാനിച്ച സരിത എസ് നായര്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്ത്രീയാണെന്നു പൊലീസ്. സരിതയുടെ മൊഴി വേദവാക്യമായി സ്വീകരിച്ച സോളാര്‍ കമ്മീഷന്‍ അവരുടെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്തില്ല എന്നാണ് ആക്ഷേപം. നിലവില്‍ സരിതാ നായര്‍ക്കെതിരെ 48 ക്രിമിനല്‍ കേസുകളാണ് ഉള്ളത്. ഇത്രയും കേസുകളില്‍ പ്രതിയായ സരിത എഴുതിയതെന്നു പറയുന്ന ഒരു കത്തില്‍ പിടിച്ചാണു സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സോളര്‍ പദ്ധതിയുടെ പേരില്‍ സരിത പലരില്‍നിന്നായി പണം തട്ടിയെടുത്തു വഞ്ചിച്ചെന്നാണു ഭൂരിപക്ഷം കേസുകളിലെയും ആരോപണം.
സോളാര്‍ തട്ടിപ്പ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതിനു മുമ്പുതന്നെ സരിതക്കെതിരെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പന്ത്രണ്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനുശേഷമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സോളര്‍ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത്. അന്നത്തെ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനുശേഷം സരിതയെ പ്രതിയാക്കി 33 കേസുകള്‍കൂടി റജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം നഗരപരിധിയില്‍ മാത്രം സരിത പ്രതിയായ എട്ടുകേസുകളുണ്ട്. കൊല്ലം സിറ്റിയില്‍ രണ്ടും പത്തനംതിട്ടയില്‍ ഏഴും ആലപ്പുഴയില്‍ അഞ്ചും ഇടുക്കിയില്‍ നാലും എറണാകുളം സിറ്റിയില്‍ എട്ടും എറണാകുളം റൂറലില്‍ മൂന്നും തൃശൂര്‍ റൂറലില്‍ രണ്ടും മലപ്പുറത്ത് രണ്ടും കോഴിക്കോട് സിറ്റിയില്‍ രണ്ടും കോഴിക്കോട് റൂറലില്‍ ഒന്നും കണ്ണൂരില്‍ രണ്ടും കോഴിക്കോട് ഒന്നും കേസുകളും സരിതക്കെതിരെയുണ്ട്. നിലവില്‍ സരിതക്കെതിരെ ആറു കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2006ല്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് മുതലാണു തട്ടിപ്പിനൊപ്പം സരിതയുടെ നിയമപോരാട്ടവും തുടങ്ങുന്നത്. പത്തനംതിട്ട, എറണാകുളം റൂറല്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ സരിതക്കെതിരെയുള്ള ഓരോ കേസുകള്‍ തെളിയിക്കാനായിട്ടില്ലെന്നു പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു.
അതേസമയം സരിത വാദിയായ ആറുകേസുകളും നിലവിലുണ്ട്. മുന്‍ എംഎല്‍എ എ.പി.അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചതായ ആരോപണം ഉള്‍പ്പെടെയുള്ള കേസുകളാണിത്. ഡ്രൈവര്‍ മൊബൈലില്‍ മോശമായി സംസാരിച്ചു, മറ്റൊരാള്‍ മിസ്ഡ് കോള്‍ നടത്തി ശല്യം ചെയ്യുന്നു, ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിന്റെ പടത്തിനൊപ്പം തന്റെ ചിത്രം ചേര്‍ത്തു പോസ്റ്റര്‍ ഒട്ടിച്ചു, എറണാകുളത്തു നാലംഗ സംഘം കാറില്‍ വന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചു, തലശേരി കോടതിയില്‍ വച്ച് ഒരാള്‍ മോശമായി പെരുമാറി എന്നിങ്ങനെയുള്ള സരിതയുടെ പരാതികളിലാണു പൊലീസ് കേസ് എടുത്തിട്ടുള്ളത്. അതേസമയം ഇത്രയേറെ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കിയ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ മാത്രമുള്ളതാണെന്നു ചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സരിതയുടെ വിശ്വാസ്യത പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ഇടതുസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ വരുത്താന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രചാരണ യാത്രയില്‍ പുതിയ ക്യാംപയ്ന്‍കൂടി ഉള്‍പ്പെടുത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.