എയര്‍ ഇന്‍ഡ്യയെ വെട്ടിലാക്കി ഗുരുതര ആരോപണവുമായി മലയാളി എയര്‍ ഹോസ്റ്റസ് രംഗത്തെത്തി. രൂക്ഷമായ ശാരീരക മാനസീക പീഢനങ്ങളുണ്ടായിട്ടും പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ എയര്‍ ഇന്‍ഡ്യ അതോറിറ്റി തയ്യാറാകുന്നില്ലെന്ന് തിരുവനന്തപുരം സ്വദേശിനിയായ യുവതി വലിയതുറ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോക്പിറ്റിനുള്ളിലും വിമാനത്തില്‍ ഒറ്റക്കുള്ളപ്പോഴും പൈലറ്റ് ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചു. ഇംഗിതത്തിന് വഴങ്ങാതായതോടെ പരസ്യമായി അധിക്ഷേപം തുടങ്ങി ക്രൂവില്‍ ഒറ്റക്കാകുമ്പോള്‍ ശല്യം രൂക്ഷമാകും. ജോലി സമയം കഴിഞ്ഞാലും വെറുതെ വിടില്ല. ഫേസ്ബുക്കിലൂടെ ശല്യം തുടരും. യുവതി പറയുന്നു.
SOURCE ; MANORAMA NEWS
പൈലറ്റിനെതിരെ നിരന്തര പരാതികളുണ്ടായിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല. ഇതോടെ യുവതി രാജിവക്കുകയായിരുന്നു. പിന്നീട് പൊലീസിലും പരാതി നല്‍കി. നിരവധി യുവതികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറയുന്നു. എറെക്കാലമായി എയാളുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നു. എന്നാല്‍ സെപ്റ്റംബര്‍ 18ന് യാത്രികരുടെ മുന്നില്‍ വച്ച് അപമാനിച്ചതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.യാത്രക്കാര്‍ പിന്‍തുണയുമായെത്തിയിരുന്നു.
തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ തൊഴില്‍ദാതാവ് ഉറപ്പാക്കണെന്ന വ്യവസ്ഥ കര്‍ക്കശമാണ്. ഇതോടെ യുവതിയുടെ പരാതി എയര്‍ ഇന്‍ഡ്യക്ക് പൊല്ലാപ്പാകുമെന്ന് ഉറപ്പ്