കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദൂരൂഹ മരണം സംബന്ധിച്ച പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ (18) കാണാതായത്. തൊട്ടടുത്ത ദിവസം മൃതദേഹം കായലില്‍നിന്ന് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് മുങ്ങിമരണമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും ബലപ്രയോഗമോ പീഡനമോ നടന്നിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. മിഷേലും കേസില്‍ പ്രതിയായ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകളും ഇവര്‍ നേരത്തേ ഉപയോഗിച്ചിരുന്ന സിംകാര്‍ഡുകളും ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരുന്നു. മിഷേലിനെ ക്രോണിന്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍നിന്ന് വ്യക്തമാകുന്നത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ജോര്‍ജ് ചെറിയാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം സി.ബി.ഐ.യ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ ഷാജി വര്‍ഗീസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.